ചേർത്തല കെവിഎം ആശുപത്രിക്ക് മുന്നിൽ നഴ്‌സുമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം

KVM-JPS-Cherthala-2.jpg
Share

ചേർത്തല കെവിഎം ആശുപത്രിക്ക് മുന്നിൽ നടന്നു വരുന്ന നഴ്‌സുമാരുടെ സമരത്തെ പിന്തുണച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഐക്യദാർഢ്യ സമ്മേളനം നടത്തി.
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. ഐഎൻപിഎ സംസ്ഥാന സെക്രട്ടറി എസ്.മിനി മുഖ്യ പ്രഭാഷണം നടത്തി. നന്ദനൻ വലിയ പറമ്പ്, കെ.ശിവൻകുട്ടി, ടി.മുരളി, കെ.ആർ.സോമശേഖരപ്പണിക്കർ, അഡ്വക്കേറ്റ് ബി.കെ.രാജഗോപാൽ, ടി.ബി.വിശ്വനാഥൻ, കെ.ജെ.ഷീല, സി.വി.പീതാംബരൻ, കെ.എ.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആലപ്പുഴ ജില്ലാ സെക്രട്ടറി എസ്.സീതിലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.മനോഹരൻ സ്വാഗതവും യു.എൻ.എ ചേർത്തല സംഘാടക ജിജി നന്ദിയും രേഖപ്പെടുത്തി.

Share this post

scroll to top