പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ വില്ലേജ് ഓഫീസ് മാർച്ച്

പ്രളയ ബാധിത മേഖലയായ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലെ ബാങ്ക് വായ്പയുടെ പേരിലുള്ള ജപ്തി നടപടികൾ നിര്‍ത്തിവയ്ക്കുക, വായ്പകൾ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടന്നു. കെറെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.രാജീവന്‍ ഉദ്ഘാടനം ചെയ്തു.
അതിജീവന കൂട്ടായ്മ കൺവീനർ ബെന്നി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഗോപി മാടപ്പാട്ട്, രക്ഷാധികാരി വി.പി. കൊച്ചുമോൻ, കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി വനിതാ കൺവീനർ ശരണ്യ രാജ്, കൃഷ്ണൻകുട്ടി, മിനി കെ. ഫിലിപ്പ്, മുരളീധരൻ, കെ.കെ.ഷാജൻ, പത്മവല്ലി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp