മെയ് 26-ജൂണ്‍ 26 മദ്യ-ലഹരിവിരുദ്ധ മാസമായി ആചരിച്ചു

June-26-KTM.jpeg
Share

മദ്യശാലകളുടെ എണ്ണം കുറയ്ക്കുക, പുതിയതായി മദ്യ ഉല്പാദനകേന്ദ്രങ്ങള്‍ ആരംഭിക്കുവാനുള്ള തീരുമാനം പിന്‍വലിക്കുക, മയക്കുമരുന്ന് മാഫിയ സംഘങ്ങളെ തുടച്ചുനീക്കുക, ദൂരപരിധി നിയമം പുനഃസ്ഥാപിക്കുക, വിദ്യാലയങ്ങളുടെ പരിസരത്തുള്ള മയക്കുമരുന്ന് വില്പന കര്‍ശനമായി തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ മെയ് 26മുതല്‍ ജൂണ്‍ 26വരെ മദ്യ-ലഹരിവിരുദ്ധ മാസമായി ആചരിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി പ്രചാരണ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.


അങ്ങേയറ്റം ജനവിരുദ്ധമായ മദ്യനയമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഏപ്രില്‍ ഒന്നിന് പ്രഖ്യാപിച്ചത്. 2016ല്‍ പിണറായി സര്‍ക്കാര്‍ ഭരണമേറ്റപ്പോള്‍ ബാറുകളുടെ എണ്ണം 29 ആയിരുന്നു. ഇപ്പോള്‍ അത് 859 ആയി വര്‍ദ്ധിച്ചു. പുതിയതായി ബാറുകളും 170 ബിവറേജസ് ഔട്ട് ലെറ്റുകളും ആരംഭിക്കാനാണ് സര്‍ക്കാര്‍ നീ ക്കം. സംസ്ഥാനത്ത് ബ്രൂവലറികളും ഡിസ്റ്റിലറികളും ആരംഭിക്കാനും, പഴങ്ങളില്‍നിന്നും മറ്റ് കാര്‍ഷിക ഉല്പന്നങ്ങളില്‍നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കാനും ഐടി പാര്‍ ക്കുകളില്‍ വിനോദത്തിനായി ബിയര്‍ പാര്‍ലറുകളും പബ്ബുകളും തുറക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയമദ്യനയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മയക്കുമരുന്ന് ഉപയോഗവും വ്യാപകമായിരിക്കുന്നു. സൈബര്‍ രംഗത്തും മയക്കുമരുന്ന് റാക്കറ്റുകള്‍ പിടിമുറുക്കിയിരിക്കുന്നു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ഈ സംഘങ്ങള്‍ പ്രവര്‍ത്തി ക്കുന്നു. കുട്ടികള്‍ക്കിടയില്‍ മോഷണവും കൊലപാതകവും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ വ്യാപകമാകുന്നു. മനുഷ്യന്റെ മാനസിക-ശാരീരിക ആരോഗ്യത്തെയും ബുദ്ധിയെയും യുക്തി ചിന്തയെയും തകര്‍ത്ത് കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവിനും കുംടുംബ ബന്ധങ്ങളുടെ ശൈഥില്യത്തിനും ലഹരിവസ്തുക്കളുടെ അനിയന്ത്രിതവും വ്യാപകവുമായ ഉപയോഗം കാരണമാകുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം കര്‍ശനമായി തടയാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. ഐ.ടി.പാര്‍ക്കുകളില്‍ പണിയെടുക്കുന്ന ചെറുപ്പക്കാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ പബ്ബുകള്‍ തുടങ്ങുന്നതിന് പകരം ജോലിഭാരം കുറച്ചു കൊണ്ട് സന്തോഷത്തോടെ പണിയടുക്കാനുള്ള തൊഴില്‍ സാഹചര്യം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സാമൂഹ്യവിരുദ്ധ മദ്യനയത്തിനെതിരെ പ്രക്ഷോഭരംഗത്ത് അണിനിരക്കുവാനുള്ള ആഹ്വാനവുമായാണ് ലഹരിവിരുദ്ധ മാസാചരണം സംഘടിപ്പിക്കപ്പെട്ടത്.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top