വക്കം അബ്ദുൽ ഖാദറിന്റെ 79-ാം രക്തസാക്ഷിത്വ ദിനം; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

DYO-1.jpeg
Share

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷി, കേരള ഭഗത്‌സിംഗ് വക്കം അബ്ദുൽ ഖാദർ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി എഐഡിവൈഒ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബര്‍ 9ന് വക്കം കടവിലെ ഖാദർ സ്മാരകത്തിൽ പുഷ്പാർച്ചനയും മണനാക്ക് ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും നടത്തി.
വക്കം ഖാദറിന്റെ ജീവചരിത്രകാരനായ വക്കം സുകുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ ജില്ലാ സെക്രട്ടറി വി. സുജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തി.
കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ്, ആർട്ടിസ്റ്റ് റഹീം വക്കം, ഗോവിന്ദ് ശശി, ആർട്ടിസ്റ്റ് ഗിരീഷ് ബാബു, സതീശൻ ആയൂർ, എ. ഷൈജു, വി. അരവിന്ദ്, അജിത് മാത്യു എന്നിവർ സംസാരിച്ചു. വക്കം ഖാദറിന്റെ ബന്ധുക്കളായ ഫാമി അബ്ദുൾ റഹീം, ജീന, നാദിർഷാ മുഹമ്മദ് എന്നിവർ പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും സംബന്ധിച്ചു.

Share this post

scroll to top