ജനമോചന പ്രതിജ്ഞാ വാരം വിവിധ ജില്ലകളിൽ സമുചിതം ആചരിച്ചു

DYO-3.jpeg
Share

ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാദിനം, ആഗസ്റ്റ് 11 ഖുദിറാം ബോസ് രക്തസാക്ഷിത്വ ദിനം, ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം എന്നീ ദിവസങ്ങളെ മുൻനിർത്തി ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗ്ഗനൈസേഷൻ(എഐഡിവൈഒ) ‘ജനമോചന പ്രതിജ്ഞാ വാരാചരണം’ നടത്തി. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ അനനുരഞ്ജന സമരധാരയെ പരിചയപ്പെടുത്തിക്കൊണ്ട് ജില്ലകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ആഗസ്റ്റ് 13ന് മാവേലിക്കരയിൽ നടന്ന ഖുദിറാം ബോസ് അനുസ്മരണ സമ്മേളനം എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് ഇ.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ ഖുദിറാം ഉൾപ്പെടെയുള്ള ധീര വിപ്ലവകാരികളുടെ മഹത്തായ ജീവിതത്തിൽനിന്നും ആവേശം ഉൾക്കൊണ്ട് തൊഴിലില്ലായ്മ അടക്കമുള്ള സാമൂഹ്യ തിന്മകൾകൾക്കെതിരെ യുവാക്കൾ പ്രക്ഷോഭ പാതയിൽ അണിനിരക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐഡിവൈഒ ജില്ലാ പ്രസിഡന്റ് കെ.ബിമൽജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മൈന ഗോപിനാഥ്, സഖാക്കള്‍ ആർ.പ്രവീൺ, ഉണ്ണിമോൻ.എസ് എന്നിവർ പ്രസംഗിച്ചു. ഖുദിറാം രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാര്‍ച്ചനയും നടന്നു.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13ന് തൃപ്പുണിത്തുറയിൽ നടന്ന ഖുദിറാംബോസ് അനുസ്മരണസമ്മേളനത്തില്‍ എഐഡിവൈഒ സംസ്ഥാന സെക്രട്ടറി പി.കെ. പ്രഭാഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശില്പ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.റെജീന, ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കെ.വി., ജില്ലാ ജോയിന്റ് സെക്രട്ടറി ശരത്, ആനന്ദ് ജോർജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സമിതി അംഗങ്ങളായ അനന്തപത്മനാഭൻ, ബാലമുരളികൃഷ്ണ, വിവേക് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
തൃശൂർ ജില്ലാ കമ്മിറ്റി, ചാലക്കുടി സൗത്ത് ജംഗ്ഷനിൽ സംഘടിപ്പിച്ച ഖുദിറാം ബോസ് അനുസ്മരണ യോഗം എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി ഡോ. പി.എസ്.ബാബു യോഗം ഉദ്ഘാടനം ചെയ്തു. നന്ദഗോപൻ, രാജീവൻ, കൃഷ്ണകുമാർ, ബെന്നി, സുരേഷ്, ഷിബു, പൂർണിമ, ധർമ്മജൻ എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം ഈശ്വര ചന്ദ്ര വിദ്യാസാഗർ സാംസ്കാരിക കേന്ദ്രത്തിൽ, ‘ഇന്ത്യൻ സ്വതന്ത്ര സമരവും വിപ്ലവധാരയും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ്‌ ഇ.വി.പ്രകാശ് വിഷയവതരണം നടത്തി. എഐഡിഎസ്‌ഒ സംസ്ഥാന സെക്രട്ടറി ആർ.അപർണ, എഐഡിവൈഒ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറി വി. സുജിത്, ജില്ലാ കമ്മിറ്റി അംഗം അജിത് മാത്യു, എ.ഷൈജു, എഐഡിഎസ്‌ഒ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഗോവിന്ദ് ശശി, ജില്ലാ സെക്രട്ടറി ബി.എസ്.എമിൽ, ഡോ. അമ്മു ലൂക്കോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
കൊല്ലം കുണ്ടറ മുക്കടയിൽ നടന്ന ഖുദിറാം ബോസ് അനുസ്മരണ സമ്മേളനം എഐഡിവൈഒ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.ബിമൽജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.മഹേഷ് അധ്യക്ഷത വഹിച്ചു. ജി.സതീശൻ, ആർ.രാഹുൽ എന്നിവർ പ്രസംഗിച്ചു.


ആഗസ്റ്റ് 11ന് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോ.സെക്രട്ടറി ടി.ഷിജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി രൂപേഷ് വർമ്മ അഡ്വ.പി.സി. വിവേക്, അഡ്വ.ഇ.സനൂപ്, പി.രാജേഷ്, എഐഡിഎസ്ഒ ജില്ലാ സെക്രട്ടറി കെ.റഹിം എന്നിവർ പ്രസംഗിച്ചു.
കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാരാചരണത്തിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ് 15ന് കോട്ടയം നഗരത്തിൽ പ്രകടനവും ഖുദിറാംബോസ് അനുസ്മരണയോഗവും നടന്നു. എഐഡിവൈഒ ജില്ലാ പ്രസിഡന്റ് രജിത ജയറാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി വി.അരവിന്ദ്, ജില്ലാ വൈസ് പ്രസിഡന്റ് വി.ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു. ജല്ലാ കമ്മിറ്റിയംഗങ്ങൾ മനോഷ് മോഹൻ, എ.ജി.വിശ്വനാഥ്, റലേഷ് ചന്ദ്രൻ, മായമോൾ കെ.പി., ഡോ.തുഷാര തോമസ്, അരുൺ ബോസ്, ശ്രീജിത് കല്ലറ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Share this post

scroll to top