ഇന്ത്യ മാർച്ച്‌ ഫോർ സയൻസ്: ശാസ്ത്രത്തെ അടിസ്ഥാനമാക്കി മാത്രമേ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ

Thiruvananthapuram-March-for-science-2.jpeg
Share

വിവിധ രാജ്യങ്ങളിലെ ഗവണ്മെന്റുകൾ പിന്തുടരുന്ന അശാസ്ത്രീയ സമീപനങ്ങൾക്കെതിരെ, ശാസ്ത്രത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും പ്രാധാന്യം ഉയർത്തി പിടിക്കാനായി രൂപം കൊണ്ട അന്തർദേശീയ ശാസ്ത്ര പ്രസ്ഥാനമാണ് മാർച്ച്‌ ഫോർ സയൻസ്. ശാസ്ത്രീയ തെളിവുകളെ അവഗണിച്ചുകൊണ്ട്, ‘കാലാവസ്ഥാ വ്യതിയാനം’ എന്നത് ഒരു വ്യാജ പ്രചരണമാണെന്ന് പ്രഖ്യാപിച്ച് അതുമായി ബന്ധപ്പെട്ട പാരിസ് ഉടമ്പടിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് അമേരിക്കയിലെ ശാസ്ത്രജ്ഞരും ശാസ്ത്ര പ്രവർത്തകരുമാണ് മാർച്ച്‌ ഫോർ സയൻസ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. പിന്നീടത് ഒരു ആഗോള ശാസ്ത്ര മുന്നേറ്റമായി മാറുകയായിരുന്നു. ശാസ്ത്രത്തെ അടിസ്ഥാനമാക്കികൊണ്ട് മാത്രമേ സാമൂഹ്യ പുരോഗതി സാധ്യമാവുകയുള്ളൂ എന്നതിനാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നയരൂപീകരണം നടത്തണം എന്നതായിരുന്നു 2017 ഏപ്രിൽ 22ന് വിവിധ രാജ്യങ്ങളിലെ 600ൽ അധികം നഗരങ്ങളിൽ നടന്ന ഗ്ലോബൽ മാർച്ച്‌ ഫോർ സയൻസിന്റെ പ്രധാന ഡിമാന്റുകളിൽ ഒന്ന്.


ഗ്ലോബൽ മാർച്ച്‌ ഫോർ സയൻസിന്റെ ഭാഗമായാണ് ഇന്ത്യയിൽ വിവിധ ശാസ്ത്ര സംഘടനകളും ശാസ്ത്രജ്ഞരും അധ്യാപകരും ഗവേഷക വിദ്യാർഥികളും ശാസ്ത്ര തല്പരരും ചേർന്ന് ‘ഇന്ത്യ മാർച്ച്‌ ഫോർ സയൻസ് ‘ എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. 2022 ഓഗസ്റ്റ്‌ മാസത്തിൽ ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നിരവധി മാർച്ച്‌ ഫോർ സയൻസ് പരിപാടികൾ സംഘടിപ്പിക്കപെട്ടു.
അശാസ്ത്രീയവും അബദ്ധ ജടിലവുമായ ആശയങ്ങളുടെ പ്രചാ രണം അവസാനിപ്പിക്കുക, ഭരണഘടനയുടെ 51എ അനുച്ഛേദത്തിന് അനുസൃതമായി ജനങ്ങളിൽ ശാസ്ത്രീയ മനോഘടന വളർത്തിയെടുക്കുക, കേന്ദ്ര ബജറ്റിന്റെ 10 ശതമാനവും സംസ്ഥാന ബജറ്റുകളുടെ 30 ശതമാനവും വിദ്യാഭ്യാസത്തിനായി നീക്കിവക്കുക, ശാസ്ത്ര-സാങ്കേതികവിദ്യ-സാമൂഹ്യ ശാസ്ത്ര ഗവേഷണത്തിനായി ജിഡിപിയുടെ 3% ചിലവഴിക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുകയും ആഗോള താപനം തടയുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക, നിക്ഷിപ്ത താത്പര്യങ്ങൾക്കായി രാജ്യത്തിന്റെ പ്രകൃതി സമ്പത്തിനെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നയരൂപീകരണം നടത്തുക തുടങ്ങിയ ഡിമാന്റുകൾ മുന്നോട്ടു വച്ചുകൊണ്ടാണ് ഇന്ത്യയിലെ ശാസ്ത്ര സമൂഹം ഇന്ത്യ മാർച്ച്‌ ഫോർ സയൻസ് സംഘടിപ്പിച്ചത് . ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി ‘ഇന്ത്യൻ ജ്ഞാന വ്യവസ്ഥ’ എന്ന പേരിൽ അശാസ്ത്രീയമായ കാര്യങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നതായിരുന്നു മറ്റൊരു പ്രധാന ഡിമാന്റ്.


ജനങ്ങളിൽ പ്രത്യേകിച്ചും വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്താഗതി വികസിപ്പിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ വിവിധ ജില്ലകളില്‍ മാർച്ച്‌ ഫോർ സയൻസിന്റെ ഭാഗമായി നടന്നു.
വിവിധ ശാസ്ത്ര സംഘടനകളുടെയും, ശാസ്ത്ര പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവരുടെയും പങ്കാളിത്തത്തോടെ ആഗസ്റ്റ് 27ന് തിരുവനന്തപുരം നഗരത്തിൽ മാർച്ച്‌ ഫോർ സയൻസ് നടന്നു. മ്യൂസിയത്തിനടു ത്തുള്ള സത്യൻ സ്മാരക ഹാളിൽ രാവിലെ ആരംഭിച്ച പരിപാടി മാർച്ച്‌ ഫോർ സയൻസ് തിരുവനന്തപുരം സംഘാടക കമ്മിറ്റി പ്രസിഡന്റ് പ്രൊഫസർ സി.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഡോ.ശശികുമാര്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ‘കാലാവസ്ഥാ വ്യതിയാനവും കേരളവും’ എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എ.ബിജുകുമാറും ‘ശാസ്ത്രീയ ചിന്താഗതി’ എന്ന വിഷയത്തിൽ പ്രമുഖ ശാസ്ത്രപ്രചാരകൻ ഡോ. വൈശാഖൻ തമ്പിയും പ്രഭാഷണം നടത്തി. യോഗത്തില്‍ ശ്രീ ഷാജി ആല്‍ബര്‍ട്ട്, ഡോക്ടര്‍ വി. എസ്.ശ്യാം, ഗോമതി, മേധാ സുരേന്ദ്രനാഥ്, എസ്. അരുണ്‍ എന്നിവരും സംസാരിച്ചു. തുടർന്ന് നടന്ന
മാർച്ച്‌ ഫോർ സയൻസ് മ്യൂസിയത്തിനടുത്തുനിന്നും ആരംഭിച്ച് പാളയം ആശാൻ സ്‌ക്വയറിൽ അവസാനിച്ചു.
ഇന്ത്യ മാർച്ച് ഫോർ സയൻസ് കോഴിക്കോട് ജില്ലാസംഘാടകസമിതിയുടെ ആഭിമുഖ്യത്തിൽ മാനാഞ്ചിറയിൽ നടന്ന പരിപാടി പ്രമുഖ ശാസ്ത്ര പ്രചാരകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ പ്രൊഫ.കെ.പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. ഡോ.എം. ജ്യോതി രാജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് സദാനന്ദൻ മാസ്റ്റർ അധ്യക്ഷനായി.ജില്ലാ കൺവീനർ ഡോ. ഇ.ശ്രീകുമാരൻ സ്വാഗത പ്രസംഗം നടത്തി.
എറണാകുളം ജില്ലാ മാർച്ച് ഫോർ സയൻസ് തൃപ്പൂണിത്തുറയിൽ നടന്നു. സമാപന സമ്മേളനം ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിലെ മുൻ ശാസ്ത്രജ്ഞൻ ജോർജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. മാർച്ച് ഫോർ സയൻസ് ജില്ലാ സംഘാടക കമ്മിറ്റികൺവീനർ കെ.എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി ജില്ലാ സെക്രട്ടറി പി.പി.സജീവ് കുമാർ സ്വാഗതം ആശംസിച്ചു. കെ. എസ്.ശ്രുതി (പോയട്രി ഓഫ് റിയാലിറ്റി), പി.പി.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. മാർച്ചിന് രശ്മി ശ്രീജിത്ത്, നിള മോഹൻകുമാർ, സി.എൻ. മുന്ദൻ, സി.ബി.അശാകൻ, എന്നിവർ നേതൃത്വം നൽകി.


കോട്ടയം ജില്ലയിൽ സിഎംസ് കോളേജിൽ നടന്ന മാർച്ച്‌ ഫോർ സയൻസ് പരിപാടി പ്രിൻസിപ്പൽ പ്രൊഫ. വർഗീസ്. സി. ജോഷ്വാ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.സി ജോൺ മാർച്ച്‌ ഫ്ലാഗ് ഓഫ്‌ ചെയ്തു. തുടർന്ന് ഗാന്ധി സ്‌ക്വയറിൽ നടന്ന സമാപന ചടങ്ങിൽ കേരള യുക്തി വാദി സംഘം സംസ്ഥാന സെക്രട്ടറി രാജഗോപാൽ വാകത്താനം, സിഎംഎസ് കോളേജ് ഫിസിക്സ്‌ വിഭാഗം മേധാവി ഡോ. സാം രാജ്, ബ്രേക് ത്രൂ സയൻസ് സൊസൈറ്റി ജില്ലാ സെക്രട്ടറി പി. ജി.ശശികുമാർ, മാര്‍ച്ച് ഫോര്‍ സയന്‍സ് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ പ്രൊഫ. പി.എന്‍.തങ്കച്ചൻ, ചിന്നുമോൾ സെബാസ്റ്റ്യൻ, സലീമ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഇന്ത്യ മാർച്ച് ഫോർ സയൻസ് ആലപ്പുഴ ജില്ലാ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ ബൈക്ക് റാലിയും സമ്മേളനവും നടന്നു. പുന്നപ്ര , അറവുകാട് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്ത് നിന്ന് ആരംഭിച്ച റാലി ഡോ. പി. എസ്.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ്.സുരേഷ് കുമാർ ആശംസാ പ്രസംഗം നടത്തി. ഡോ.കെ.ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ശിവൻകുട്ടി സ്വാഗതം പറഞ്ഞു. സമാപന യോഗം ഐടി വിദഗ്ദ്ധൻ കാർത്തിക് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്. സൗഭാഗ്യകുമാരി അദ്ധ്യക്ഷത വഹിച്ചു. യുക്തിവാദിസംഘം ജില്ലാ നേതാവ് ബാലകൃഷ്ണൻ കല്ലുമല, സോണിച്ചൻ പുളിങ്കുന്ന് എന്നിവർ ആശംസാപ്രസംഗം നടത്തി ടി.ആർ.രാജിമോൾ സ്വാഗതവും പി.എസ്.അനന്തൻ നന്ദിയും പറഞ്ഞു.
ഇന്ത്യ മാർച്ച്‌ ഫോർ സയൻസിന്റെ ഭാഗമായി കൊല്ലത്ത് ചിന്നക്കടയിൽ നടന്ന ശാസ്ത്ര പ്രചാരണ ജാഥയും യോഗവും പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാർച്ച്‌ ഫോർ സയൻസ് കൊല്ലം ജില്ലാ സംഘാടക സമിതി കൺവീനർ എൻ. ടെന്നിസൺ അധ്യക്ഷത വഹിച്ചു. കവി വാക്കനാട് സുരേഷ്, രാജു ടി.മംഗലത്ത്, ഷൈല കെ. ജോൺ, പി.പി.പ്രശാന്ത് കുമാർ, മാനവ് ജ്യോതി, ദിബിൻ ദിനേശ് എന്നിവർ സംസാരിച്ചു.
തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും മങ്ങാട്ടുകവലയിലേക്ക് അദ്ധ്യാപകരും ശാസ്ത്ര സമൂഹവും വിദ്യാർത്ഥികളും പങ്കെടുത്ത ഇന്ത്യ മാർച്ച്‌ ഫോർ സയൻസ് നടന്നു. മാർച്ചിന് മുന്നോടിയായി സാൻജോ ഹാളിൽ വച്ചു നടന്ന യോഗത്തിൽ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ.ജോ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോ.സാജു എബ്രാഹം ഉദ്ഘാടനം നിർവ്വഹിച്ചു. എം.കെ.ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. കൺവീനർ കെ. എൽ.ഈപ്പച്ചൻ ആശംസകൾ നേർന്നു. ന്യൂമാൻ കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ. ബീന മേരി ജോൺ സ്വാഗതവും ഗവേഷക വിദ്യാർത്ഥി സുധീഷ് നന്ദിയും പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ മാർച്ച് ഫോർ സയൻസ്, പത്തനംതിട്ട സ്വകാര്യ ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. ഗലീലിയോ ശാസ്ത്ര-സാമൂഹ്യശാസ്ത്ര പഠന കേന്ദ്രം സെക്രട്ടറി എം.എസ്.മധു ഉദ്ഘാടനം ചെയ്തു. ആർ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ സതീഷ് പറക്കോട്, പ്രവിത, സുരേഷ് കുമാർ, ശാരിക, ബേബി ചെരിപ്പിട്ടക്കാവ് എന്നിർ പ്രസംഗിച്ചു. ആകാശ് സന്തോഷ് നന്ദിപറഞ്ഞു.


മലപ്പുറം ജില്ലയിലെ തിരൂരിൽ നടന്ന മാർച്ച് ഫോർ സയൻസ് ജില്ലാ സംഘാടക സമിതി ചെയർമാൻ മനോജ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജില്ലാ കൺവീനർ
ടി.ടി.വാസുദേവൻ അധ്യക്ഷത വഹിച്ചു. സി.ബിന്ദുലാൽ, എസ്. അലീന, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റർ നിലീന മോഹൻ കുമാർ, സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി മലപ്പുറം ജില്ലാ കൺവീനർ മൻസൂർ അലി, പി.കെ.പ്രഭാഷ്, എ.ശശി എന്നിവർ സംസാരിച്ചു. ജില്ലാ സംഘാടക സമിതി അംഗങ്ങളായ എസ്. സൂര്യശങ്കർ, ജെ. മീര, ദേവ്ശങ്കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇന്ത്യാ മാർച്ച് ഫോർ സയൻസിന്റെ ഭാഗമായി പാലക്കാട് നഗരത്തിലും ശാസ്ത്ര റാലിയും യോഗവും നടത്തി. ഗവ.വിക്ടോറിയ കോളേജിന് സമീപം എ.ഹസീനയുടെ അധ്യക്ഷതയിൽ നടന്ന ശാസ്ത്ര സംഗമത്തിൽ കെ.എം.ബീവി മുഖ്യ പ്രഭാഷണം നടത്തി. ലിബിൻ തത്തപ്പിള്ളി, സായൂജ് ബി.എസ്. എന്നിവർ സംസാരിച്ചു. പി.മണികണ്ഠൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ ആർ.ശ്രുതി നന്ദി പറഞ്ഞു. റാലിയിൽ നിരവധി വിദ്യാർത്ഥികളും അധ്യാപകരും ശാസ്ത്ര പ്രവർത്തകരും പങ്കെടുത്തു.
തൃശ്ശൂരിൽ നടന്ന മാർച്ച്‌ ഫോർ സയൻസ് പരിപാടിയിൽ ബ്രേക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്‌ ഡോ.പി. എസ്. ബാബു, ഡോ. മുരളീധരൻ, ഗിരീശൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top