വിദ്യാര്‍ത്ഥികളുടെ കാല്‍നട ജാഥ

Farmers-DSO.jpg
Share

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യമറിയിച്ചു കൊണ്ട് എഐഡിഎസ്ഒയുടെ (ഓൾ ഇന്ത്യാ ഡമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ) നേതൃത്വത്തിൽ ജനുവരി ഒന്നിന് ചങ്ങനാശ്ശേരിയിൽ നിന്നും രാമങ്കരിയിലേക്ക് വിദ്യാർത്ഥികളുടെ കാൽനട ജാഥ സംഘടിപ്പിച്ചു. രാമങ്കരിയിലെ “ദില്ലി ചലോ” കർഷക സമര ഐക്യദാർഢ്യ കേന്ദ്രത്തിലേക്കായിരുന്നു കാൽനട ജാഥ നടന്നത്. രാവിലെ ചങ്ങനാശ്ശേരി കെ എസ് ആർ ടി സി സ്റ്റാൻ്റിനു സമീപത്തു നിന്നാരംഭിച്ച ജാഥ സംസ്ഥാന പ്രസിഡൻറ് ബിനു ബേബി ഉദ്ഘാടനം ചെയ്തു. എസ്‌യുസിഐ(സി) കോട്ടയം ജില്ലാ സെക്രട്ടറി മിനി.കെ.ഫിലിപ്പ് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
വൈകുന്നേരം രാമങ്കരിയിലെ സമരകേന്ദ്രത്തിൽ എഐഡിഎസ്ഒ സംസ്ഥാന സെകട്ടറി പി.കെ.പ്രഭാഷ്, ജില്ലാ സെക്രട്ടറി വിദ്യ വി.പി.എന്നിവര്‍ പ്രസംഗിച്ചു. ചങ്ങനാശ്ശേരി, പെരുന്ന, മനയ്ക്കച്ചിറ, പാറയ്ക്കല്‍ കലുങ്ക്, കിടങ്ങറ, മാമ്പുഴക്കരി എന്നിവടങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ എം.കെ.ഷഹസാദ്, എസ്.അലീന, ആർ.അപർണ, ആർ.ജതിൻ എന്നിവർ പ്രസംഗിച്ചു. നിഖിൽ സജി തോമസ്, കെ.റഹീം, അകിൽ മുരളി, മീനാക്ഷി.ആർ, രാഹുൽ ആർ, ഗോവിന്ദ് ശശി, എമിൽ ബിജു, സുകന്യ കുമാർ, നിലീന മോഹൻകുമാർ എന്നിവർ നേതൃത്വം നൽകി.

Share this post

scroll to top