സഖാവ് വി.ആന്റണിക്ക് ലാൽസലാം


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
Com.-V-Antony.jpg
Share

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയംഗവും കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സഖാവ് വി.ആന്റണി(58) ഫെബ്രുവരി 6ന് രാവിലെ അന്തരിച്ചു. കാൻസർ രോഗം ബാധിച്ചതിനെത്തുടർന്ന് രണ്ടുവർഷത്തോളമായി ചികിത്സയിലായിരുന്നു.
പതിറ്റാണ്ടുകളായി കൊല്ലം ജില്ലയിൽ നേതൃതലത്തിൽ പ്രവർത്തിച്ചുവരുന്ന സഖാവ് ആന്റണിയുടെ അകാല വിയോഗം പാർട്ടിക്കും സമൂഹത്തിനും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ഇൻഷുറൻസ് ഏജന്റ് ആയി പ്രവർത്തിച്ചിരുന്നപ്പോഴും സംഘടനാ പ്രവർത്തനത്തിന് അദ്ദേഹം പരമാവധി സമയം കണ്ടെത്തിയിരുന്നു. വിപ്ലവ രാഷ്ട്രീയം ഒരു സ്വാഭാവിക ജീവിതശൈലിയാക്കി വളർത്തിയെടുക്കുന്നതിൽ വിജയം വരിച്ചയാളായിരുന്നു സഖാവ് ആന്റണി. അതുകൊണ്ടുതന്നെ കടന്നുചെന്ന മേഖലകളിലൊക്കെ വിപ്ലവരാഷ്ട്രീയത്തോടുള്ള ആദരവ് വളർത്തിയെടുക്കാൻ അദ്ദേഹത്തിന് അനായാസം കഴിഞ്ഞിരുന്നു.

അന്തരിച്ച സഖാവ് വി.ആന്റണിക്ക് എസ്‌യുസിഐ(സി) നേതാക്കളും പ്രവർത്തകരും അന്തിമോപചാരം അർപ്പിക്കുന്നു

നിസ്സീമമായ സ്‌നേഹവും നിഷ്‌കളങ്കമായ ജീവിതവുംമൂലം സഖാക്കൾക്ക് മാത്രമല്ല ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ ഏറെ പ്രിയങ്കരനായിരുന്നു സഖാവ് ആന്റണി. ചുറ്റുപാടുമുള്ളവരുടെ കഷ്ടപ്പാടുകളോടൊപ്പം സദാ നിലകൊള്ളാനുള്ള സന്നദ്ധത നിരവധി ജനകീയ സംരംഭങ്ങളുടെ സംഘാടകനാക്കി സഖാവിനെ മാറ്റിയിരുന്നു. കുണ്ടറയുടെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് അഭിവാജ്യ ഘടകമായിരുന്ന സഖാവ് ആന്റണി ജനകീയ പ്രതിരോധ സമിതിയുടെ കുണ്ടറ മേഖലാ സെക്രട്ടറിയുമായിരുന്നു.
വ്യക്തിപരമായ ബുദ്ധിമുട്ടുകൾ തെല്ലുംപരിഗണിക്കാതെ എപ്പോഴും സഖാക്കൾക്കുവേണ്ടി ഒരു കരുതൽ മനസ്സിൽ സൂക്ഷിച്ചയാളായിരുന്നു സഖാവ്. ലളിതവും സൗമ്യവുമായ ജീവിതത്തിനും പെരുമാറ്റത്തിനും ഉടമയായിരുന്നെങ്കിലം നീതി നിഷേധിക്കപ്പെടുന്നവർക്കുവേണ്ടി എക്കാലവും അദ്ദേഹം പ്രക്ഷുബ്ധമായി നിലകൊണ്ടു.
കൂടുതൽ സമർപ്പിതമായ വിപ്ലവജീവിതം ആർജ്ജിച്ചെടുക്കാനുള്ള സമരത്തിൽ ഒരു പ്രേരണയായി സഖാവ് എന്നും നമ്മോടൊപ്പം ജീവിക്കും.
സഖാവ് ആന്റണിക്ക് ലാൽസലാം

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top