എസ്‌യുസിഐ(സി) കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗവും എഐയുടിയുസിയുെട പ്രസിഡന്റും മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവും ഒരു ആജീവനാന്ത വിപ്ലവകാരിയുമായ സ ഖാവ് ശങ്കര്‍ സാഹ 2021 മെയ് 21 രാവിലെ 8.10ന് അന്തരിച്ചു.
അദ്ദേഹത്തിന് 81 വയസ്സായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ഏപ്രില്‍ 12ന് കല്‍ക്കത്ത ഹാര്‍ട്ട് ക്ലിനിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടക്കത്തില്‍ അല്പം മെച്ചപ്പെട്ടെങ്കിലും തുടര്‍ന്ന് സ്ഥിതി മോശമാകുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തു. ഏപ്രില്‍ 27ന് അദ്ദേഹത്തിന് വെന്റിലേറ്റര്‍ സഹായം ആവശ്യമായിവന്നു. മെയ് 8ന് നടത്തിയ കോവിഡ് ടെസ്റ്റിന്റെ റിപ്പോര്‍ട്ട് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ കിഡ്നി തകരാറുമൂലം തുടര്‍ച്ചയായി ഡയാലിസിസ് വേണ്ടിവന്നു. ക്രമേണ രോഗനില വഷളാകുകയും ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. മെഡിക്കല്‍ ടീം അക്ഷീണം പരിശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.
അദ്ദേഹത്തിന്റെ ഭൗതികശരീരം പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഓഫീസില്‍ എത്തിക്കുകയും ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷിനുവേണ്ടി പൂക്കളര്‍പ്പിക്കു കയും ചെയ്തു. മറ്റ് പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളും സംസ്ഥാന നേതാക്കളും അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശരീരം അദ്ദേഹം ദീര്‍ഘകാലം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും തൊഴിലാളിവര്‍ഗ്ഗ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയ എഐയുടിയുസി കേന്ദ്ര ഓഫീസിലേയ്ക്ക് കൊണ്ടുപോയി. അവിടെ എഐയുടിയുസി നേതാക്കള്‍ നിറകണ്ണുകളോടെ അദ്ദേഹത്തിന് വിടനല്‍കി. തുടര്‍ന്ന് കിയാരത്തല ശ്മശാനത്തില്‍ എത്തിച്ച് സംസ്കാരം നടത്തി.
അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്കും രാജ്യത്തെ വിപ്ലവ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിപ്ലവ ജീവിതത്തോടും സമരത്തോടും ആദരവ് പുലര്‍ത്തിക്കൊ ണ്ട് പാര്‍ട്ടി ദേശീയ തലത്തില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മെയ് 31 മുതല്‍ ജൂണ്‍ 2വരെ എല്ലാ പാര്‍ട്ടി ഓഫീസുകളിലും പാര്‍ട്ടി പതാക പകുതി താഴ്ത്തിക്കെട്ടുകയും സഖാക്കള്‍ കറുത്ത ബാഡ്ജ് ധരിക്കുകയും ചെയ്തു.