ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെയുള്ള പ്രക്ഷോഭം വീണ്ടും ശക്തിപ്രാപിക്കുന്നു
ബിപിസിഎൽ എന്ന മഹാരത്ന വ്യവസായ സ്ഥാപനത്തെ കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്ക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളെ പ്രതിരോധിക്കുവാനുള്ള നീക്കങ്ങളുമായി കൊച്ചി റിഫൈനറി തൊഴിലാളികളും അതോടൊപ്പം സംസ്ഥാന-ജില്ലാ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും വീണ്ടും പ്രക്ഷോഭരംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ കൊച്ചി റിഫൈനറിയിൽ ആരംഭിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളും ബഹുജനങ്ങളും ഏറ്റെടുത്ത, പൊതുമേഖലയ്ക്കാകെ മാതൃകയായി വികസിച്ചുവന്ന സമരം കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ പെട്ടെന്ന് നിർത്തിവയ്ക്കേണ്ടിവന്നു. പ്രസ്തുത സാഹചര്യത്തെ മുതലെടുത്തുകൊണ്ട് ബിപിസിഎൽ വില്പനയുടെ നടപടിക്രമം വളരെ വേഗം പൂർത്തികരിക്കാനാണ് കേന്ദ്രഗവൺമെന്റും മാനേജ്മെന്റിലെ ഒരു […]