കോഴിക്കോട് വിദ്യാർത്ഥികളുടെ പ്രതിഷേധ തെരുവ്
പൗരത്വനിയമഭേദഗതിക്കും എൻആർസിക്കും എൻപിആറിനുമെതിരെ ജനുവരി 30ന് കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റ് പരിസരത്ത് വിദ്യാർത്ഥികൾ ‘പ്രതിഷേധ തെരുവ്’ സംഘടിപ്പിച്ചു. സംഘചിത്രരചന, സംഗീത-നൃത്ത സദസ്, തെരുവ്നാടകം, മതേതര റാലി എന്നീ പരിപാടികളോടെയാണ് പ്രതിഷേധ തെരുവ് നടന്നത്. സ്റ്റുഡന്റ്സ് എഗൈൻസ്റ്റ് സിഎഎ, എൻആർസി, എൻപിആർ എന്ന വേദിയാണ് പ്രതിഷേധ തെരുവ് നടത്തിയത്. പ്രശസ്ത ചിത്രകാരൻ പോൾ കല്ലനോട് സംഘചിത്രരചന ഉദ്ഘാടനം ചെയ്തു. കരുണാകരൻ പേരാമ്പ്ര, സുജിത്കുമാർ, സി.ഹണി, അഭിരാമി സ്വാമിനാഥൻ, എസ്.ആമി, നിലീന മോഹൻകുമാർ തുടങ്ങിയവർ സംഘചിത്രരചനയ്ക്ക് നേതൃത്വം നൽകി.
‘നിങ്ങൾ ക്യൂവിലാണ്’ എന്ന തെരുവ് നാടകം എം.പ്രദീപൻ, അനീഷ്കുമാർ, ആഷ്ന തമ്പി, രോഹിത്, മീനാക്ഷി എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രശസ്തമായ ‘സർഫരോഷി’ എന്ന കവിതയുടെ നൃത്താവിഷ്കാരം സ്കൂൾ വിദ്യാർത്ഥിനിയായ ജി.അനുരാധ നടത്തി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ക്വാസി നസ്രുൾ ഇസ്ലാം എന്ന ബംഗാളി കവി രചിച്ച, കെ.സച്ചിദാനന്ദൻ പരിഭാഷ നടത്തിയ ‘വിദ്യാർത്ഥികളുടെ ഗാനം’, ഭഗത് സിംഗ് ഗാനം, സമരഗാനം, വയലാർ രചിച്ച മതേതരഗാനങ്ങൾ എന്നിവയടങ്ങിയ സംഗീതസദസിന് എസ്. അനന്തഗോപാൽ, ജി.എസ്.ശാലിനി, ബി.എസ്.എമിൽ, കെ.എം.നിത്യമോൾ എന്നിവർ നേതൃത്വം നൽകി.
മാനാഞ്ചിറ സ്ക്വയറിൽനിന്നും വിദ്യാർത്ഥികൾ നയിച്ച മതേതര റാലി വിദ്യാഭ്യാസ പ്രവർത്തകനും സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറിയുമായ എം.ഷാജർഖാൻ ഉദ്ഘാടനം ചെയ്തു. എസ്.അലീന അധ്യക്ഷത വഹിച്ചു. എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനുബേബി, സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്, കെ.റഹീം, ആർ.ജതിൻ, എസ്യുസിഐ(സി) ജില്ലാ സെക്രട്ടറി എ.ശേഖർ, ആർ.ജതിൻ, ഡോ.രാഗേഷ് എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരിയിൽ ജനസഭ
രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്നതും ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനുവരി 26ന് സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ വയനാട്, സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ ജനസഭ സംഘടിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.ഷാജർഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുറഹ്മാൻ കാതിരി അദ്ധ്യക്ഷത വഹിച്ചു. പ്രേംരാജ് ചെറുകര, പി.പ്രിയ, ആരിഫ് തണലോട്ട്, ടോമി വടക്കുംചേരി, പി.കെ.മുഹമ്മദ്, ദേവസ്യ പുറ്റനാൽ, ബഷീർ കല്ലേരി, വി.കെ.സദാനന്ദൻ, പി.കെ.ഭഗത് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം.എ.പുഷ്പ സ്വാഗതവും, ടി.ജെ.ഡിക്സൺ നന്ദിയും പറഞ്ഞു.
തൃശ്ശൂരിൽ പ്രതിഷേധ സംഗമവും തെരുവുനാടകവും
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി തൃശൂർ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തൃശൂർ വടക്കേസ്റ്റാന്റ് പരിസരത്ത് ‘നിങ്ങൾ ക്യൂവിലാണ്’ എന്ന തെരുവ് നാടകത്തോടെയാണ് സംഗമം ആരംഭിച്ചത്.
ജനകീയ പ്രതിരോധ സമിതി സംസ്ഥാന സമിതി അംഗം ഡോ.പി.എസ്.ബാബു പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ഡ്രാമ ഗവേഷകൻ എം. പ്രദീപന്റെ നേതൃത്വത്തിലായിരുന്നു നാടകം അരങ്ങേറിയത്. എം.എൻ.നന്ദഗോപൻ, പി.രാജീവൻ, പി.കെ.ധർമ്മജൻ, കെ.എസ്.പ്രതാപൻ, അബ്ദുൾ നവാസ്, ശ്രീജ, ശ്രീനന്ദ എന്നിവരും നാടകത്തിൽ പങ്കെടുത്തു. കെ.വി.ഗണേഷ് നാടകത്തിന്റെ രചന നിർവ്വഹിച്ചു. പ്രതിഷേധ സംഗമത്തിൽ സി.ആർ.ഉണ്ണികൃഷ്ണൻ, അഡ്വ.സുജ ആന്റണി, എ.എം.സുരേഷ്, എം.പ്രദീപൻ എന്നിവർ സംസാരിച്ചു.
കായംകുളത്ത് ജനകീയ പ്രതിഷേധം
പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രെജിസ്റ്ററിനെതിരെയും സോഷ്യൽ ഫോറത്തിന്റെയും ജനകീയ പ്രതിരോധ സമിതിയുടെയും ആഭിമുഖ്യത്തിൽ കായംകുളം ഐക്യജങ്ഷനിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സോഷ്യൽ ഫോറം പ്രസിഡണ്ട് അഡ്വ.ഒ.ഹാരിസ് അധ്യക്ഷത വഹിച്ചു.
പ്രമുഖ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനായ ബി.ദിലീപൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ വേലായുധ പണിക്കർ അനുസ്മരണ സമിതി ചെയർമാൻ രാമചന്ദ്രൻ മുഖ്യപ്രസംഗം നിർവ്വഹിച്ചു.ആർ.പാർത്ഥസാരഥി വർമ്മ, ഉദയകുമാർ ചേരാവള്ളി, ദിലീപ് മുതുകുളം, മഖ്ബൂൽ മുട്ടാണിശ്ശേരി, മൈന ഗോപിനാഥ്, എൻ.ആർ. അജയകുമാർ, നസീബ്, എൻ.കെ.മുജീബ്, അനിൽ പ്രസാദ്, എം.എസ്.നൗഷാദ്, സജീർ കുന്നുകണ്ടം, താജ് ചേരാവള്ളി, നിസാം സാഗർ, തത്ത ഗോപിനാഥ്, റോസാ, റിയാസ് ഐക്യ ജംഗ്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.