ഭീമമായ വിലക്കയറ്റവും പണപ്പെരുപ്പവും; രൂപയുടെ മൂല്യം ഇടിയുന്നു; രാജ്യം രൂക്ഷമായ മുതലാളിത്ത പ്രതിസന്ധിയുടെ നീരാളിപ്പിടുത്തത്തില്‍
കഴിഞ്ഞ ജൂലൈ 26ന് ഡോളറമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞ് ഒരു ഡോളറിന്റെ വില 79.5 രൂപയായി, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി. ഇത്തരമൊരു പതനത്തിലേക്കാണ് ഇൻഡ്യൻ കറൻസി പോകുന്നതെന്ന് സൂചനകൾ ലഭിച്ചതിനെത്തുടർന്ന് 2022 മാർച്ച് മാസത്തിൽ റിസർവ് ബാങ്ക് 20000 കോടി ഡോളർ സ്പോട്ട് മാർക്കറ്റിൽ വിൽക്കുകയുണ്ടായി. വിപണിയിൽ ഡോളർ ലഭ്യത സൃഷ്ടിച്ച് രൂപയുടെ വിലയിടിവിനെ തടയാനുള്ള നടപടിയായിരുന്നു അത്. തുറന്ന വിപണിയിൽ കേന്ദ്ര ബാങ്ക് ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ വിൽപ്പനയായിരുന്നു അത്. […]