റഷ്യ-യുക്രൈന് യുദ്ധം: പാശ്ചാത്യ ആയുധനിര്‍മ്മാതാക്കള്‍ക്ക് ഒരു സുവര്‍ണ്ണാവസരം
റഷ്യയും യുക്രൈനും തമ്മിൽ നടക്കുന്ന വിനാശകരമായ യുദ്ധം മാസങ്ങൾ പിന്നിടുകയാണ്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. അനേകായിരങ്ങൾക്ക് പരിക്കേറ്റു. ദശലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളായി അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെ നിരവധി നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും സാമ്രാജ്യത്വ റഷ്യയുടെ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു. ഇരുവശത്തുമുള്ള ആയിരക്കണക്കിന് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ദിനംപ്രതി, പത്രങ്ങളും ഇലക്ട്രോണിക് മാദ്ധ്യമങ്ങളും അവിടെയുള്ള നിരാലംബരായ ജനങ്ങളുടെ വേദനാജനകമായ അവസ്ഥയാണ് ഉയർത്തിക്കാട്ടുന്നത്. യുദ്ധം മൂലം പല രാജ്യങ്ങളും ഇന്ധന, ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. യുദ്ധം തുടങ്ങിവെച്ച […]