കെ റയിൽ പദ്ധതിക്കെതിരെ അനിശ്ചിതകാല സത്യാഗ്രഹം

Spread our news by sharing in social media

പരിസ്ഥിതിയെ തകർക്കുന്ന പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന കെറയിൽ പദ്ധതിക്കെതിരെ കേരളത്തിൽ ഉയർന്നു വരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി സാംസ്ക്കാരികപൈതൃക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ഇരവിപേരൂരിൽ അനിശ്ചിത കാല സത്യാഗ്രഹസമരം ആരംഭിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പ്രമുഖപരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ആദ്യദിന സത്യാഗ്രഹികളായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, കേരള കോൺഗ്രസ് സംസ്ഥാന നേതാവ് റോയി ചാണ്ടപ്പിള്ള, ബിജെപി ഇരവിപേരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്.ശങ്കരപ്പിള്ള, സാംസ്കാരിക പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് വി.എം. ജോസഫ്, എസ്‌യുസി ഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി എസ്.രാജീവൻ എന്നിവർ പങ്കെടുത്തു. മുൻ എംഎൽഎ ജോ സഫ് എം. പുതുശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി,യുഡിഎഫ് ചെയർമാൻ വിക്ടർ ടി.തോമസ്, എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി എസ്. രാധാമണി, എസ്എൻഡിപി യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ, എം.കെ രഘുനാഥൻ നായർ, അനീഷ് വി. ചെറിയാൻ. അഡ്വ.എസ്.വിജയകുമാർ, സമിതി നേതാക്കളായ പി.എസ്.വിജയൻ പ്രമോദ് തിരുവല്ല, അരുൺ ബാബു അമ്പാടി, ഷിനു ചെറിയാൻ ഇരവിപേരൂർ തുടങ്ങിയവർ സംസാരിച്ചു.

Share this