ചെമ്മീന്‍ പീലിംഗ് തൊഴിലാളികളുടെ ധര്‍ണ്ണ

IMG-20210205-WA0015_2.jpg
Share

ചെമ്മീൻ പീലിംഗ് തൊഴിലാളികൾക്ക് 2018ൽ സർക്കാർ പുതുക്കി നിശ്ചയിച്ച മിനിമം കൂലി ഉടൻ നടപ്പിലാക്കുക, ഒരു ടോക്കണ് ഒരു കിലോ എന്ന മാനദണ്ഡം കർശനമാക്കുക എല്ലാ തൊഴിലാളികൾക്കും ഇഎസ്‌ഐയും ബോ നണസും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മത്സ്യ സംസ്‌കരണ തൊഴിലാളി യൂണിയൻ ചേർത്തല താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
കെ.പ്രതാപന്റെ അദ്ധ്യക്ഷതയിൽ കൂടിയ ധർണ്ണ എഐയുടിയുസി സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സുബൈദ ഉദ്ഘാടനം ചെയ്തു. സി.വി.അനിൽകുമാർ, എൻ.കെ.ശശികുമാർ, ജീന ജോസഫ്, സരസി രാജൻ, രജനി സതീശൻ, ഹേമ സുരേഷ്, പ്രിയ കാർത്തികേയൻ, രേണുക പുഷ്പാംഗതൻ, ചിന്നമ്മ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.


2010 മുതൽ എല്ലാ വർഷവും കൂലിവർദ്ധനവ് നേടിയെടുക്കാൻ തൊഴിലാളികൾ പണിമുടക്കുകളിലേക്കും മറ്റ് സമരമാർഗ്ഗങ്ങളിലേക്കും പോകുവാൻ നിർബന്ധിതമാകുന്ന സഹചര്യമാണ് ഉടമകൾ സൃഷ്ടിക്കുന്നത്. തൊഴിലാളികളുടെ സംഘടിതശേഷി ഒന്നുകൊണ്ടുമാത്രമാണ് നാമമാത്രമെങ്കിലും കൂലി വർദ്ധനവ് നേടാനായിട്ടുള്ളതും. 2017ലെ വർദ്ധനവിനുശേഷം കൂലിവർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉടമകളുടെ സംഘടനയ്ക്ക് യൂണിയൻ നോട്ടീസ് നൽകിയെങ്കിലും യാതൊരുവിധ നടപടിയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
2018-19വർഷങ്ങളിൽ തൊഴിലാളികളുടെ മിനിമം കൂലി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ലേബർ ഓഫീസർക്ക് പരാതിനൽകിയതിനെതുടർന്ന് അദ്ദേഹം ഉടമകളെയും യൂണിയൻ നേതാക്കളെയും പലവട്ടം ചർച്ചയ്ക്ക് വിളിച്ചിട്ടും ഉടമകൾ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചുകൊണ്ട് ചർച്ചയിൽനിന്നും വിട്ടുനിന്നു. ഇന്നത്തെ സാഹചര്യത്തിൽ കൂലിവർദ്ധനവ് ഉണ്ടാകാതെ തൊഴിലാളികൾക്ക് മുന്നോട്ട് പോകുവാനാകില്ല. 2021 ജനുവരി 16ന് ചെമ്മീൻ പീലിംഗ് തൊഴിലാളികളുടെ കൂലിവർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ഉടമകളുടെ സംഘടനയ്ക്ക് യൂണിയൻ കത്ത് നൽകിയിരുന്നു. എന്നാൽ ഈ ആവശ്യത്തെ സഗൗരവം പരിഗണിക്കുവാൻ ഉടമകൾ തയ്യാറായിട്ടില്ല.
ഈയൊരു സാഹചര്യത്തിലാണ് 2010ൽ സർക്കാർ പ്രഖ്യാപിച്ചതും 2018ൽ വീണ്ടും പുതുക്കി നിശ്ചയിച്ചതുമായ മിനിമം കൂലി ഉടൻ നൽകണമെന്നും ഒരു കിലോ തൂക്കി അളക്കുന്നത് കർശനമാക്കണമെന്നും ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങൾ എല്ലാ തൊഴിലാളികൾക്കും നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെഎംഎസ്‌ടിയുവിന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തിയത്.

Share this post

scroll to top