തൊഴിലില്ലായ്മ പരിഹരിക്കുക; യുവജനങ്ങളുടെ സെക്രട്ടേറിയറ്റ് മാർച്ച്‌

അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും എല്ലാ ഒഴിവുകളിലും സ്ഥിര നിയമനം നടത്തണമെന്നുമാവശ്യപ്പെട്ട് ആൾ ഇന്ത്യാ അൺ എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി (എഐയുവൈഎസ്‌സി)യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. കായിക അദ്ധ്യാപകനും വിജയം വരിച്ച ദേശീയ മെഡൽ ജേതാക്കളുടെ സമരനേതാവുമായ പ്രമോദ് കുന്നുംപുറത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. എഐയുവൈഎസ്‌സി അഖിലേന്ത്യാ പ്രസിഡന്റ് ഇ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പിഎസ്‌സി റിട്ട.ഉദ്യോഗസ്ഥൻ സാദിഖ് അലി, യുണെറ്റഡ് ആക്ഷൻ ഫോറം സംസ്ഥാന കൺവീനർ ലക്ഷ്മി ആര്‍.ശേഖർ, എഐഡിവൈഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്, എഐയുവൈഎസ്‌സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബിമൽജി സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു, സംസ്ഥാന കമ്മിറ്റിയംഗം ടി.ഷിജിൻ എന്നിവര്‍ പ്രസംഗിച്ചു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp