കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് വളർത്തിയെടുക്കുക


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
Charge-Hike-Party-EKM.jpg
Share

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ സംസ്ഥാനത്തെമ്പാടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഇന്ധനവില വർദ്ധനവ്, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ പരിഷ്‌കരണം, ജനവിരുദ്ധ കേന്ദ്രബജറ്റ്, സംസ്ഥാന സർക്കാരിന്റെ വൈദ്യുതി-വൈള്ളക്കരം വർദ്ധനവ് എന്നിവയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം
എസ്‌യുസിഐ(സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി സഖാവ് ടി.കെ.സുധീർകുമാർ മുഖ്യപ്രസംഗം നടത്തി. ജനങ്ങളുടെ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കാൻ കക്ഷിരാഷ്ട്രീയത്തിനും ജാതി-മത പരിഗണനകൾക്കുമതീതമായി ജനാധിപത്യവിശ്വാസികളും തൊഴിലാളി പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് പി.എം.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് മുമ്പ് നടന്ന പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ പി.പി.അഗസ്റ്റിൻ, കെ.ഒ.സുധീർ, സി.കെ.ശിവദാസൻ, കെ.കെ.ശോഭ, കെ.ഒ.ഷാൻ, എ.റജീന, കെ.പി.സാൽവിൻ തുടങ്ങിയവർ നേതൃത്വം നൽകി.

ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗം പാർട്ടി ജില്ലാ കമ്മിറ്റി അംഗം സഖാവ് ടി.മുരളി ഉദ്ഘാടനം ചെയ്തു. എസ്‌യുസിഐ(സി) ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.എം.എ.ബിന്ദു, എഐയുടിയുസി ജില്ലാ സെക്രട്ടറി സഖാവ് പി.ആർ.സതീശൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കെ.പി.മനോഹരൻ, എൻ.കെ.ശശികുമാർ, പി.കെ.ശശി, വിജയബാബു എന്നിവർ പ്രകടനത്തിന്  നേതൃത്വം നൽകി.

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടന്നു. ജില്ലാ പ്രസിഡന്റ് എ.ജയിംസ് ഉദ്ഘാടനം ചെയ്തു. ഷറഫ് കുണ്ടറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പിറവന്തൂർ ഗോപാലകൃഷ്ണൻ, ഷൈല കെ. ജോൺ, എൻ.വിജയകൃഷ്ണൻ, ജി.ധ്രുവകുമാർ  തുടങ്ങിയവർ പ്രസംഗിച്ചു.

കായംകുളം കോടതി ജംഗ്ഷനിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും സോഷ്യൽ ഫോറവും സംയുക്തമായി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് അഡ്വ.മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. ബി.ദിലീപൻ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം പ്രസിഡന്റ് അഡ്വ.ഒ.ഹാരിസ് മുഖ്യപ്രസംഗം നടത്തി.  എൻ.ഉദയകുമാർ, കലേഷ് മണിമന്ദിരം, എൻ.ആർ.അജയകുമാർ, മഖ്ബൂൽ മുട്ടാണിശ്ശേരി, ദാസപ്പൻ പുതുപ്പള്ളി, താഹ നസീബ്, അനിൽ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

തൃപ്പൂണിത്തറ കിഴക്കേകോട്ട ജംഗ്ഷനിൽ, എസ്‌യുസിഐ(സി)യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തൃപ്പൂണിത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് സി.ബി.അശോകന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ കൂട്ടായ്മ, ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് പി.എം.ദിനേശൻ ഉദ്ഘാടനം ചെയ്തു. സഖാക്കൾ കെ.ഒ.സുധീർ, എം.പി.സുധ എന്നിവർ പ്രസംഗിച്ചു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top