സ്റ്റാൻ സ്വാമിയുടെ മരണം: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) പ്രതിഷേധിച്ചു
മോദി സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ് ) കോട്ടയം ജില്ലാക്കമ്മിറ്റി ഗാന്ധിസ്ക്വയറിൽ ധർണ്ണയും യോഗവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ പി.എൻ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം സ്വാഭാവികമായി സംഭവിച്ചതല്ല. കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച് ചികിത്സ പോലും നിഷേധിച്ചതു കൊണ്ടുണ്ടായ മരണമാണ്. അതു കൊണ്ടു തന്നെ ജനാധിപത്യ വിശ്വാസികളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. അദ്ദേഹം പറഞ്ഞു. […]