അന്താരാഷ്ട്ര ലഹരി വിരുദ്ധ മാസാചരണം

mvjss-mss-sec-dharna.jpg

കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതിയും എഐഎംഎസ്എസും സംയുക്തമായി നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ഡോ.വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്യുന്നു

Share

കേരളത്തെ മദ്യത്തിൽമുക്കിക്കൊല്ലുന്ന സർക്കാരിന്റെ മദ്യനയം പിൻവലിക്കുക, മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെയും മറ്റ് സാമൂഹ്യസംഘടനകളുടെയും ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജൂൺ 26 മുതൽ ജൂലൈ 26 വരെ സംസ്ഥാനത്തെമ്പാടും നടക്കുകയാണ്.

സെക്രട്ടേറിയറ്റ് ധർണ്ണ

കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതിയും എഐഎംഎസ്എസും സംയുക്തമായി നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ഡോ.വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത മുഴുവൻ ആൾക്കാരും ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്തു.
മദ്യവിരുദ്ധ ജനകീയ സമരസമിതി സംസ്ഥാനപ്രസിഡന്റ് പ്രൊഫ. സൂസൻ ജോൺ, കൺവീനർ എൻ.ആർ.മോഹൻകുമാർ, എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോൺ, എഐഡിവൈഒ സംസ്ഥാന സെക്രട്ടറി ഇ.വി.്രപകാശ്, മദ്യവിരുദ്ധജനകീയ സമരസമിതി ആലപ്പുഴ ജില്ലാ സെക്രട്ടറി സി.വി പീതാംബരൻ, തഴുത്തലദാസ്, എഐഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് മിനി കെ.ഫിലിപ്പ്, ആർ.ബിജു, എൽ.ഹരിറാം, എഐഡിഎസ്ഒ ജില്ലാ സെക്രട്ടറി എ.ഷൈജു, കെ.കെ ശോഭ, എ.സബൂറ തുടങ്ങിയവർ പ്രസംഗിച്ചു.

എറണാകുളം

എറണാകുളം ജില്ലാതല ഉദ്ഘാടനം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ എസ്എസ്എസ് അങ്കണത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ബിജുമോൻ നിർവ്വഹിച്ചു. മദ്യവിരുദ്ധ ജനകീയ സമരസമിതി ജനറൽ കൺവീനർ എൻ.ആർ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.സൂസൻ ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രേക്ത്രൂ സയൻസ് സൊസൈറ്റി ജില്ലാ ചാപ്റ്റർ അംഗം കെ.എസ്.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. കവി സത്കലാ വിജയൻ ലഹരിവിരുദ്ധഗാനം ആലപിച്ചു. വിവിധ സ്‌കൂളുകളിൽ നിന്ന് ലഹരിവിരുദ്ധ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച വിദ്യാത്ഥികൾക്ക് കെ.കെ.ഗോപിനായർ, എൻ.ആർ.സെനിത്കുമാർ, ബിനുരാജ് കലാപീഠം, കെ.കെ.സുകുമാരൻ എന്നിവർ പുരസ്‌ക്കാരങ്ങൾ നൽകി. സമിതി മേഖലാ സെക്രട്ടറി റെജിഐപ്പ് സ്വാഗതവും പ്രിൻസിപ്പാൾ സൂസി ചെറിയാൻ നന്ദിയും പറഞ്ഞു.
സ്‌കൂൾമാനേജർ റവ.ഫാ. വിനോദ് ജോർജ്ജ്, ഫാ.എബ്രഹാം ജേക്കബ്, ഫാ. ജോസ് വെട്ടിക്കുഴി, പെരുമ്പിള്ളി വായനശാലാ പ്രസിഡന്റ് റീജ സതീഷ്, എം.കെ.ഉഷ, എൻ.എം.ബാബു, പിറ്റിഎ കമ്മിറ്റി ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാവിലെ വെട്ടിക്കൽ ജംഗ്ഷനിൽനിന്നാരംഭിച്ച മദ്യവിരുദ്ധ റാലിയിൽ വിവിധ സ്‌കൂളുകളിൽനിന്ന് വിദ്യാർത്ഥികൾ അണിനിരന്നു. തുടർന്ന്, സ്‌കൂൾ അങ്കണത്തിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്‌സും, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സും നൽകിയ ഗാർഡ് ഓഫ് ഓണർ മുഖ്യാതിഥി ഡിവൈഎസ്പി കെ.ബിജുമോൻ സ്വീകരിച്ചു.

കൊല്ലത്ത് കളക്‌ട്രേറ്റ് മാർച്ച്

മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് കളക്‌ട്രേറ്റ് മാർച്ച് നടന്നു. സമിതി ജില്ലാപ്രസിഡന്റ്പി.ബി.രാജൻപിള്ള മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് എ.ജയിംസ് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ കെ.ഒ.മാത്യു പണിക്കർ, ജി.ധ്രുവകുമാർ, ഷറഫ് കുണ്ടറ, പി.പി.പ്രശാന്ത്കുമാർ, ഡോ.കുഞ്ഞാണ്ടിച്ചൻ എന്നിവർ പ്രസംഗിച്ചു. ട്വിങ്കിൾപ്രഭാകരൻ സ്വാഗതവും യേശുദാസൻ നന്ദിയും രേഖപ്പെടുത്തി.

ചെങ്ങന്നൂരിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും

ജനകീയ സമരത്തിലൂടെ അടച്ചുപൂട്ടിയ ചെങ്ങന്നൂർ തോട്ടിയാട്ടെ മദ്യശാല വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ മദ്യവിരുദ്ധ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ടൗണിൽ വൻ പ്രതിഷേധറാലിയും പൊതുസമ്മേളനവും നടന്നു. ഫാ.തോമസ് കൊക്കാപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം അഭിവന്ദ്യ തോമസ് മാർ അത്തനാത്തിയോസ് മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്തു. ഡോ.ജ്വോഷാ മാർ ഇഗ്നാസിയോസ് മെത്രാപ്പൊലിത്ത മുഖ്യപ്രസംഗം നടത്തി. ആർ.പാർത്ഥസാരഥി വർമ്മ, ആലാ വാസുദേവൻപിള്ള, കെ.പി.സുബൈദ, ശശി പന്തളം, ഫിലിപ്പ് ജോൺ, ജി.മുരളീധരൻ നായർ, ടി.കെ.ശിവദാസ്, റവ. തോമസ് ജോർജ്ജ്, റവ. ഡാനിയേൽ എം.ജേക്കബ്, ഫാ. ജോൺ ചാക്കോ, ഫാ. ജോൺ സി.പുത്തൻവീട്, ഫാ. രാജൻ വർഗ്ഗീസ്, രാജമ്മ അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. കെ.ആർ.പ്രഭാകരൻ നായർ സ്വാഗതവും മധു ചെങ്ങന്നൂർ നന്ദിയും പറഞ്ഞു.

പോലീസ് നടപടിയിൽ  പ്രതിഷേധിച്ചു

ജനകീയ സമരത്തെത്തുടർന്ന് അടച്ചുപൂട്ടിയ തോട്ടിയാട്ടെ മദ്യവിൽപ്പനശാല തുറക്കുന്നതിനുവേണ്ടി ജൂലൈ 5 ന്, വൻ സന്നാഹവുമായി എത്തിയ പോലീസ് സമരപ്പന്തലിലേയ്ക്ക് അതിക്രമിച്ചു കയറുകയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങളെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച എസ്‌യുസിഐ(സി) ലോക്കൽ കമ്മിറ്റിയംഗങ്ങളായ സഖാക്കൾ മധു ചെങ്ങന്നൂർ, റോയി മാത്യു എന്നിവരെ സമരപന്തലിൽ നിന്ന് അറസ്റ്റുചെയ്തു. ഗതാഗതംപോലും സ്തംഭിപ്പിച്ച് എവ്വിധവും മദ്യശാല തുറക്കാനുള്ള പോലീസിന്റെ നടപടിയിൽ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് പാർട്ടി ചെങ്ങന്നൂർ ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി. ജനകീയ സമരം ശക്തമാക്കാൻ പാർട്ടി ആഹ്വാനം ചെയ്തു. യോഗത്തിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് ആർ.പാർത്ഥസാരഥിവർമ്മ, ലോക്കൽ സെക്രട്ടറി സഖാവ് ടി.കോശി, കമ്മിറ്റിയംഗങ്ങളായ സഖാക്കൾ കെ.ബിമൽജി, വി.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

സുൽത്താൻ ബത്തേരിയിൽ  ലഹരിവിരുദ്ധ ജനകീയസംഗമം

ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ജനകീയസംഗമം നടത്തി. സ്വതന്ത്ര മൈതാനിയിൽ നടന്ന സംഗമം ജനകീയ പ്രതിരോധ സമിതി ജില്ലാപ്രസിഡണ്ട് അഡ്വ.കെ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ നടന്നുവരുന്ന എല്ലാ മദ്യഷാപ്പ് വിരുദ്ധ സമരങ്ങൾക്കും സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജനകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി എം.എ.പുഷ്പ അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ല കർഷക പ്രതിരോധ സമിതി സെക്രട്ടറി വി.കെ.സദാനന്ദൻ, ഐഎൻപിഎ ജില്ലാ സെക്രട്ടറി പി.കെ.ഭഗത്, ദേവസ്യ പുറ്റനാൽ, ബി.ഇമാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

മദ്യവിരുദ്ധ സമരത്തിന്  വൻവിജയം

കോഴിക്കോട് ഊളേരിയിൽ പുതുതായി ആരംഭിച്ച ബീവറേജസ് ഔട്ട്‌ലെറ്റിനെതിരെ എസ്‌യുസിഐ(സി) ഉൾെപ്പടെ നിരവധി പ്രസ്ഥാനങ്ങളുടെ പങ്കാളിത്തമുള്ള ജനകീയ സമരസമിതി നടത്തിവന്ന സമരം 36-ാം ദിവസം വിജയംവരിച്ചു. സമരത്തെത്തുടർന്ന് ഔട്ട്‌െലറ്റ് അടച്ചുപൂട്ടി. 36 ദിവസവും നൂറുകണക്കിന് സ്ത്രീകളും വിദ്യാർത്ഥികളും അടക്കം ഉപരോധംതീർത്താണ് സമരം ചെയ്തത്. തുടക്കംമുതൽ സിപിഐ(എം)ന്റെ നേതൃത്വത്തിൽ നടത്തിയ എല്ലാ കുതന്ത്രങ്ങളെയും കൈയ്യേറ്റങ്ങളെയും അതിജീവിച്ചുകൊണ്ടാണ് സമരം വിജയത്തിലെത്തിച്ചത്. വിജയം ആഘോഷിച്ചുകൊണ്ട് നടത്തിയ പൊതുയോഗത്തിൽ സമരസമിതി പ്രസിഡന്റ് ദേവസ്യമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സുനീഷ്, പ്രകാശൻ, കുര്യൻ ചെമ്പനായിൽ, ധന്യ, പി.കെ.മധു എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top