ദേശീയ വിദ്യാഭ്യാസ നയം 2020പിൻവലിക്കുക; പ്രതിഷേധവാരം

Share

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ജൂൺ 21 മുതൽ 27 വരെ എഐഡിഎസ്ഒ അഖിലേന്ത്യാ തലത്തിൽ പ്രതിഷേധവാരം ആചരിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ യാത്ര കൺസഷൻ സംരക്ഷിക്കുക, ഭരണ സ്വാധീനം ഉപയോഗിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അനധികൃത നേട്ടങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, നാലുവർഷ ഡിഗ്രി കേരളത്തിൽ നടപ്പാക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. കോട്ടയം ജില്ലയിൽ നടന്ന വാരാചരണം സംസ്ഥാന സെക്രട്ടറി ആർ.അപർണ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിൽ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.ജതിൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിൽ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗോവിന്ദ് ശശി ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ.സുകന്യ കുമാർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അനനുരഞ്ജനധാരയുടെ നേതാക്കളായ നേതാജി, ഭഗത് സിംഗ്, ഖുദിറാം ബോസ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ മുന്നോട്ടുവെച്ച മൂല്യങ്ങൾ സ്വാംശീകരിച്ചുകൊണ്ട് വിദ്യാർഥി രാഷ്ട്രീയത്തിന്റെ മഹത്വം വീണ്ടെടുക്കാനുള്ള പാതയിൽ വിദ്യാർത്ഥി സമൂഹം ഒന്നിക്കണമെന്ന് വാരാചരണത്തിലൂടെ ആഹ്വാനം ചെയ്തു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top