പ്രൊഫ: കെ.ബി.ഉണ്ണിത്താന്‍ അനുസ്‌മരണ സമ്മേളനം

നമ്മുടെ നാടിന്റെ വിദ്യാഭ്യാസ- സാംസ്‌കാരിക മേഖലകളുടെ രക്ഷയ്‌ക്കായി അവസാന ശ്വാസം വരെ പൊരുതിയ മഹദ്‌ വ്യക്തിത്വമായിരുന്നുപ്രൊഫ: കെ.ബി.ഉണ്ണിത്താന്‍ എന്ന്‌ അഖിലേന്ത്യാ സേവ്‌ എജ്യൂക്കേഷന്‍ കമ്മിറ്റി ജൂണ്‍ 3 ന്‌, തൃശ്ശുര്‍ വയലാ കള്‍ച്ചറള്‍ സെന്ററില്‍ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം അഭിപ്രായപ്പട്ടു സേവ്‌ എജ്യൂക്കേഷന്‍ കമ്മിറ്റി സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ജി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി എം.ഷാജര്‍ഖാന്‍ പ്രമേയം അവതരിപ്പിച്ചു. മംഗളം ബ്യൂറോ ചീഫ്‌ ജോയി എം.മണ്ണൂര്‍, പ്രൊഫ.കെ.ബി.ഉണ്ണിത്താന്റെ മകള്‍ വന്ദന, മരുമകന്‍ പ്രദീപ്‌, പേരക്കുട്ടികളായ മീനാക്ഷി, പൗര്‍ണ്ണമി, വത്സലാവാസുദേവന്‍ പിള്ള, ഡോ.ആനന്ദന്‍, സ്‌ത്രീ സുരക്ഷാ സമിതി സംസ്ഥാന നേതാവ്‌ ഷൈല കെ.ജോണ്‍, നാടകപ്രവര്‍ത്തകന്‍ കെ.വി. ഗണേഷ്‌, സേവ്‌ എജൂക്കേഷന്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഡോ.പി.എസ്‌.ബാബു, മനുപ്രകാശ്‌, സി.ആര്‍. ഉണ്ണികൃഷ്‌ണന്‍, ഡോ.മുകുന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.പ്രദീപന്‍ സ്വാഗതവും അഡ്വ. സുജ ആന്റണി നന്ദിയും പറഞ്ഞു.

Share this