ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളവെടിനിർത്തൽ കരാറിനെക്കുറിച്ച്

Share

മെയ് 10ന് എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ് പുറപ്പെടുവിച്ച പ്രസ്താവന

ന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ച വാർത്ത ഇരു രാജ്യങ്ങളിലെയും സാധാരണക്കാർക്ക് ആശ്വാസം പകർന്നിരിക്കുന്നു. എന്നാൽ പ്രധാനപ്പെട്ട ചോദ്യം, പരസ്പരം ചർച്ചയിലൂടെ പ്രശ്നം തീർപ്പാക്കുന്നതിനു പകരം,  ആയിരക്കണക്കിനു ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ട് പലസ്തീനെ തകർത്തുകൊണ്ടിരിക്കുന്ന സയണിസ്റ്റ് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന യുദ്ധവെറിയൻ അമേരിക്കൻ സാമ്രാജ്യത്വത്തെ ഈ സംഘർഷത്തിൽ സമാധാനപാലകരായി അവതരിക്കാൻ ഇടനൽകിയത് എന്തിനെന്നാണ്.

ഈ യുദ്ധം സ്വത്തുനാശത്തിനു മാത്രമല്ല കുട്ടികളടക്കമുള്ള നിഷ്കളങ്കരായ ജനങ്ങളുടെ ജീവനാശത്തിനും ഇടയാക്കിയിരിക്കുന്നു. എന്നാൽ കാശ്മീരിലെ പഹൽഗാമിൽ ടൂറിസ്റ്റുകളെ കൂട്ടക്കുരുതി നടത്തിയവർ ഇപ്പോഴും പിടിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും രക്ഷപ്പെട്ടിരിക്കുന്നു.

മുമ്പുനടന്ന സായുധ ഓപ്പറേഷനുകൾകൊണ്ട് ഭീകരപ്രവർത്തനത്തെ  ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഒടുവിലത്തെ സൈനികനീക്കംകൊണ്ടും ഭീകരപ്രവർത്തനം അവസാനിക്കുമെന്ന് യാതൊരുറപ്പുമില്ലെന്നും നമുക്കറിയാം. രണ്ടു രാജ്യങ്ങളിലെയും നിക്ഷിപ്തതാല്പര്യമുള്ള ഭരണവർഗ്ഗത്തിന് സംഘർഷവും യുദ്ധഭീതിയും നിലനില്ക്കണമെന്ന ആഗ്രഹമാണുള്ളത്. എന്നാൽ അതിന്റെ ഫലമനുഭവിക്കുന്ന സാധാരണ ജനങ്ങൾ അങ്ങനെയല്ല കരുതുന്നത്. ഭീകരവാദത്തിനും യുദ്ധ സന്നാഹങ്ങൾക്കുമെതിരെ രണ്ടു രാജ്യത്തെയും സാധാരണ ജനങ്ങൾ പ്രക്ഷോഭരംഗത്തിറങ്ങണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

Share this post

scroll to top