വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കരുത് : ജനകീയ പ്രതിരോധ സമിതി

JPS-EKM-Electricity.jpg
Share

വൈദ്യുതിചാര്‍ജ്ജ് ഭീമമായി വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഹൈക്കോടതി ജംഗ്ഷനിൽ സമിതി സംഘടിപ്പിച്ച പ്രതിഷേധ യോഗം ആൾ ഇന്ത്യാ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് ഫോറം സംസ്ഥാന കൺവീനർ കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജബ്ബാർ മേത്തർ അധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യാ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് ഫോറം ജില്ലാ ചെയർമാൻ ജോർജ്ജ് ജോസഫ്, ജനകീയ പ്രതിരോധ സമിതി ജില്ലാ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ, റസിഡൻസ് അപ്പക്സ് കൗൺസിൽ ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ഏലൂർഗോപിനാഥ്, പി.എം.ദിനേശൻ, ആലുവ പൗരാവകാശ സമിതി ജനറൽ സെക്രട്ടറി സാബു പരിയാരത്ത്, കെ.പി. സാൽവിൻ, എഐഎംഎസ്എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ.റജീന, അഡ്വ. പോൾ ടി. സാമുവൽ, എ.ജി. അജയൻ, നിഖിൽ സജി തോമസ്, ബേബി വാഴക്കാല തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top