എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ഫെബ്രുവരി 28ന് പുറപ്പെടുവിച്ച പ്രസ്താവന
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സമ്പൂർണ്ണ പിന്തുണയോടെ സയണിസ്റ്റ് ഇസ്രയേൽ ഇറാനെതിരെ ‘പ്രതിരോധ ആക്രമണം’ എന്ന പേരിൽ നടത്തുന്ന ക്രൂരമായ സൈനികാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അടിസ്ഥാനരഹിതമായ ഒരു ന്യായവാദമാണിത്, ഇത് നഗ്നമായ സൈനിക ഇടപെടലല്ലാതെ മറ്റൊന്നുമല്ല. വാസ്തവത്തിൽ ഇത് ഇറാനെതിരായ യുഎസ് സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള കടന്നാക്രമണമാണ്. ഇറാനെതിരായ ഈ നഗ്നമായ ആക്രമണം ഉടനടി നിർത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഏറ്റവും നിന്ദ്യമായ കാര്യം, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന് പിന്നാലെയാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നതാണ്. അവിടെ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രിയെ, ഭീകരവാദത്തിനെതിരായ പോരാളിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
ഇറാൻ എന്ന പരമാധികാര രാഷ്ട്രത്തിനുനേരെ യുഎസ് സാമ്രാജ്യത്വവാദികളും സയണിസ്റ്റ് ഇസ്രയേലും നടത്തുന്ന നഗ്നമായ കടന്നാക്രമണം അവസാനിപ്പിക്കാൻ ശക്തമായ ജനകീയ പ്രക്ഷോഭം കെട്ടിപ്പടുക്കാൻ ലോകജനതയോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ഇന്ത്യാ ഗവൺമെന്റ് സയണിസ്റ്റ് ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഉടനടി വിച്ഛേദിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.”
