ജനജീവിതത്തിന്റെ ദുരിതങ്ങൾ വിസ്മരിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പ്
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ, തൊഴിലില്ലായ്മ, വിലക്കയറ്റം, പെട്രോൾ- ഡീസൽ- പാചകവാതക വിലവർദ്ധനവ്, തുടങ്ങി ജനങ്ങളെ സംബന്ധിച്ച് ജീവിതം അങ്ങേയറ്റം അനിശ്ചിതത്വത്തിലായിരുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടന്നത്. നോട്ടുനിരോധനവും ജിഎസ്ടിയും കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ജനദ്രോഹനയങ്ങളും ചാർജ്ജുവർദ്ധനവുകളും ഏൽപ്പിച്ച പ്രഹരങ്ങൾക്കും പുറമേയാണിത്. എന്നാൽ ജനങ്ങളുടെ ജീവിതക്ലേശങ്ങളോ പ്രാരാബ്ധങ്ങളോ ഒന്നും പാർട്ടികൾക്കും മുന്നണികൾക്കും പ്രശ്നമായിരുന്നില്ല എന്നുമാത്രമല്ല, ഇവ്വിധ പ്രശ്നങ്ങളിലേയ്ക്ക് ചർച്ച പോകാതിരിക്കാൻ എല്ലാ നേതാക്കളും ജാഗ്രത പുലർത്തുകയും ചെയ്തു. ‘വിശ്വാസ’ത്തിനും ‘വികസന’ത്തിനുമപ്പുറത്തേയ്ക്ക് ചർച്ച പോകുന്നില്ല എന്നതും ഉറപ്പുവരുത്തി. എസ് യുസിഐ(സി) മത്സരിച്ച 36 മണ്ഡലങ്ങളിലും […]