ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ മനുഷ്യസംഗമം


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
1.jpg

ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ കായംകുളത്ത് നടന്ന മനുഷ്യ സംഗമം ആർ.ബി.ശ്രീകുമാർ ഐ.പി.എസ് ഉദ്ഘാടനം ചെയ്യുന്നു

Share

 കായംകുളം

ഭൂരിപക്ഷ വർഗ്ഗീയത മാത്രമല്ല ന്യൂനപക്ഷ വർഗ്ഗീയതയും രാജ്യത്തിന് അപകടകരം തന്നെയാണെന്ന് ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാർ ഐ.പി.എസ് അഭിപ്രായപ്പെട്ടു. കായംകുളം പാർക്ക് മൈതാനിയിൽ ജനകീയ പ്രതിരോധസമിതി ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച, പശുവിന്റെ പേരിലുള്ള ഈ നാരനായാട്ട് അവസാനിപ്പിക്കൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ മനുഷ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കുകയും യഥാർത്ഥ മതേതര നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമെ രാജ്യത്ത് സമാധാന അന്തരീക്ഷം പുലരുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിൽ മോദി അധികാരത്തിൽ വരാനും ഇത്രയുമധികം വർഗ്ഗീയ സംഘർഷമുണ്ടാകാനും സാഹചര്യം സൃഷ്ടിച്ചത് കോൺഗ്രസ് അനുവർത്തിച്ച നയങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗൗരി ലങ്കേഷ് ഉൾപ്പെടെയുള്ള സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രശസ്ത കവി കുരിപ്പുഴ ശ്രീകുമാർ മുഖ്യപ്രസംഗം നടത്തി. ജനകീയ പ്രതിരോധ സമിതി ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ.മാത്യു വേളങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു.

ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ്.പ്രസിഡന്റ് ജി.എസ് പത്മകുമാർ വിഷയാവതരണം നടത്തി. ഡോ.വി.വേണുഗോപാൽ, അഡ്വ.ഹാമീദ് എസ് വടുതല, കെ.നാരായണൻ, ഗോപിനാഥൻപിള്ള, അഡ്വ.ഒ.ഹാരിസ്, അഡ്വ.ബി.കെ രാജഗോപാൽ, എ.ജെ.ഷാജഹാൻ, ആലാ വാസുദേവൻപിള്ള, പ്രസന്ന ചുനക്കര, റ്റി.ബി വിശ്വനാഥൻ, ജോർജ്ജ്മാത്യു കൊടുമൺ, ആർ.പാർത്ഥസാരഥി വർമ്മ, ജി.ശശികുമാർ, ക്യാപ്റ്റൻ വി.ശിവൻകുട്ടി, എസ്.സീതിലാൽ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ ബി.ദിലീപൻ സ്വാഗതവും കൺവീനർ എം.ഉദയകുമാർ നന്ദിയും രേഖപ്പെടുത്തി. റോഹിംഗ്യൻ മുസ്ലിങ്ങൾക്കെതിരെ കേന്ദ്രസർക്കാർ എടുത്തിരിക്കുന്ന നിലപാട് പുനപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

തുറവൂർ

തുറവൂർ ജംഗ്ഷനിൽ ഒക്ടോബർ രണ്ടിന് നടന്ന മനുഷ്യസംഗമം ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഹരിദാസ് വളമംഗലം അദ്ധ്യക്ഷത വഹിച്ചു. ജ്യോതികൃഷ്ണൻ വിഷയാവതരണം നടത്തി. പ്രതിരോധ സമിതി ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ.മാത്ര്യു വേളങ്ങാടൻ മുഖ്യപ്രഭാഷണം നടത്തി. പി.ആർ.രാമചന്ദ്രൻ, ടി.ബി.വിശ്വനാഥൻ, എസ്.സീതിലാൽ, പ്രൊഫ.കെ.സദാനന്ദൻ, ആർ.വേണു, സലാവുദ്ദീൻ ഇറമംഗലത്ത്, എൻ.കെ.ശശികുമാർ, കെ.പ്രതാപൻ, കെ.എസ്.ശശിധരൻ എന്നിവർ പ്രസംഗിച്ചു.

പൂച്ചാക്കൽ ഷാഹുൽ, എൻ.കെ.ചന്ദ്രദാസ്, പി.സി.കുഞ്ഞുമോൻ, കെ.ജി.ശ്രീജേഷ്, വി.എ.വിനയകുമാർ, എൻ.കെ.പ്രകാശൻ, വി.എസ്.ഗൗരി, സജീവ് പറയകാട്, ഗൗതമൻ തുറവൂർ എന്നിവർ പങ്കെടുത്ത കവിസമ്മേളനവും നടന്നു. എ.ഐ.ഡി.എസ്.ഒ-എ.ഐ.ഡി.വൈ.ഒ നാടകസംഘം തെരുവുനാടകം അവതരിപ്പിച്ചു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top