അഡ്വ.ഹാമിദ് എസ്.വടുതലയ്ക്ക് ആദരാഞ്ജലികൾ

Hamid-Anusmaranam.jpg
Share

ജനകീയ പ്രതിരോധ സമിതിയുടെ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും വിവിധ സാമൂഹ്യ-സാസ്‌കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നായകസ്ഥാനത്ത് പ്രവർത്തിച്ചിരുന്നയാളുമായ അഡ്വ.ഹാമീദ് എസ്.വടുതല അന്തരിച്ചു. നവംബർ 2ന് കൊല്ലത്ത് ഒരു യോഗത്തിൽ പങ്കെടുത്ത് മടങ്ങുംവഴി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം പിറ്റേന്ന് രാവിലെ അന്തരിച്ചു.
മാനവികതയിലും മതേതരത്വത്തിലും ഊന്നിയുള്ള രാഷ്ട്രീയ-സാസ്‌കാരിക-സാമൂഹ്യ പ്രവർത്തനം നിസ്വാർത്ഥമായി നടത്തിവന്ന ആളായിരുന്നു അേേദ്ദഹം. ജനകീയ പ്രിതിരോധംകൊണ്ടും മാനവിക ഐക്യംകൊണ്ടും ഫാസിസത്തെ ചെറുക്കാമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം വച്ചുപുലർത്തിയത്. മാവേലിക്കര വെടിമരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട ജനകീയ സമരം മുതൽ നിരവധി സമരരംഗങ്ങളിൽ ജനപക്ഷത്ത് അടിയുറച്ചു നിന്ന് ഇടപെടലുകൾ നടത്തിയ അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് മാവേലിക്കര പബ്ലിക് ലൈബ്രറി ഹാളിൽ നവംബർ 6ന് ചേർന്ന അനുസ്മരണയോഗം വിലയിരുത്തി. യോഗത്തിൽ ജനകീയ പ്രതിരോധ സമിതി ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ.മാത്യു വേളങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ ലീല അഭിലാഷ്, അഡ്വ.മുജീബ് റഹ്മാൻ, ബി.ദിലീപൻ, അഡ്വ.സണ്ണിക്കുട്ടി, അഡ്വ.വിൻസന്റ് ജോസഫ്, അഡ്വ.സീമ, പ്രൊഫ.ചന്ദ്രശേഖരൻ, പ്രസന്ന ചുനക്കര, ജി.ശശികുമാർ മാവേലിക്കര, അഭിലാഷ്, ചുനക്കര ഹനീഫ, എസ്.സീതിലാൽ, ആർ.പാർത്ഥസാരഥി വർമ്മ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

ജനകീയ പ്രതിരോധ സമിതി കായംകുളം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുശോചന യോഗത്തിൽ മേഖല പ്രസിഡന്റ് ബി. ദിലീപൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഒ.ഹാരീസ്, സെക്രട്ടറി എൻ. ഉദയകുമാർ, ജോ.സെക്രട്ടറി എൻ.ആർ.അജയകുമാർ, കെ.എസ്.ആനന്ദ ചന്ദ്രൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Share this post

scroll to top