പലസ്തീൻ ഐക്യദാർഢ്യ സംഗമം

WhatsApp-Image-2024-05-31-at-6.06.38-PM.jpeg
Share

സയണിസ്റ്റ് ഇസ്രയേൽ സാമ്രാജ്യത്വ കൂട്ടുകെട്ട് പലസ്തീനുമേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) കോഴിക്കോട് ‘പലസ്തീൻ ഐക്യദാർഢ്യ സംഗമം’ സംഘടിപ്പിച്ചു. കേന്ദ്രകമ്മിറ്റിയംഗം കെ. ശ്രീധർ ഉദ്ഘാടനം ചെയ്തു.
”ഗാസയിൽ നടക്കുന്നത് യുദ്ധമല്ല, ഏകപക്ഷീയമായ കൂട്ടക്കശാപ്പാണ്. ദുർബ്ബലനുമേൽ നടത്തുന്ന അതിക്രമങ്ങൾ യുദ്ധമെന്ന പേരിൽ സാമ്രാജ്യത്വരാജ്യങ്ങൾ വിവിധ രാജ്യങ്ങൾക്ക് മേൽ അഴിച്ചു വിടുകയാണ്. ഇരയാകുന്ന ജനത ഇതിനെതിരെ സ്വാഭാവികമായി ഉയർന്നു വരും. ലോകത്ത് ശക്തമായ ഒരു യുദ്ധവിരുദ്ധ ചേരി ഉയർന്നുവന്നെങ്കിൽ മാത്രമേ ഇതിനെ തടയാനാകൂ. സോവിയറ്റ് യുണിയന്റെ നേതൃത്വത്തിൽ നിലനിന്ന സോഷ്യലിസ്റ്റ് ചേരി യുദ്ധക്കൊതിയന്മാ രായ രാജ്യങ്ങളെ ശക്തമായി ചെറുത്തുനിന്ന മാതൃക ലോകത്തിന് മുന്നിലുണ്ട്. ഈ മാതൃക പിന്തുടർന്ന് ലോകത്തെ സോഷ്യലിസ്റ്റ് ശക്തികൾ സാർവ്വദേശീയ തലത്തിൽ തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിച്ച് സാമ്രാജ്യത്ത ശക്തികളെ പരാജയപ്പെടുത്തുക എന്നതാണ് പരിഹാര മാർഗ്ഗം. അക്രമത്തിനിരയാകുന്ന ജനങ്ങൾക്കൊപ്പം നിൽക്കുന്ന പാരമ്പര്യം ഉപേക്ഷിച്ച് യുദ്ധക്കൊതിയന്മാരെ പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാർ നിലപാട് മനുഷ്യത്വ വിരുദ്ധമാണ്. ഇതിനെതിരെ വിശാലമായ സമാധാന പ്രസ്ഥാനം പടുത്തുയർത്താൻ ജനങ്ങൾ മുന്നോട്ടു വരണം”, അദ്ദേഹം പറഞ്ഞു.
പാർട്ടി സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.കെ.സുധീർ കുമാർ, എസ്.രാജീവൻ, മിനി കെ.ഫിലിപ്പ്, ജ്യോതി കൃഷ്ണൻ, വി.കെ. സദാനന്ദൻ ജില്ലാ കമ്മിറ്റിയംഗം പി.എം.ശ്രീകുമാർ, ഡോ. ഡി.സുരേന്ദ്രനാഥ്, ഡോ.എം.ജ്യോതിരാജ് തുടങ്ങിയവർ പ്രസംഗിച്ചു. സംഗമത്തിന് മുന്നോടിയായി ഐക്യദാർഢ്യപ്രകടനം നടന്നു.

Share this post

scroll to top