ഒന്നാംവിളയുടെ നെല്ല് സംഭരണം നയം പ്രഖ്യാപിക്കുക, കൊയ്തനെല്ല് അടിയന്തരമായി സംഭരിക്കുക, കിഴിവ് കൊള്ള അവസാനിപ്പിക്കുക, കൈകാര്യച്ചെലവ് സർക്കാർ ഏറ്റെടുക്കുക, രണ്ടാംവിളക്കുള്ള വിത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക, 2024-25 വർഷത്തെ പുഞ്ചകൃഷിക്ക് ഓരുവെള്ളം/ഉഷ്‌ണതരംഗംമൂലമുള്ള കൃഷി നാശ നഷ്ടപരിഹാരം ലഭ്യമാക്കുക, NCCF നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാർ പ്രൊഡക്ഷൻ ഇൻസെന്റീവ് നിർബന്ധമായും ലഭ്യമാക്കുക, ഓരുമുട്ടുകൾ ശാസ്ത്രീയമായി സ്ഥാപിക്കുക, തണ്ണീർമുക്കം-തോട്ടപ്പള്ളി ഷട്ടറുകൾ വേലിയേറ്റത്തെ ചെറുക്കത്തക്ക രീതിയിൽ റെഗുലേറ്റ് ചെയ്യുക, തണ്ണീർമുക്കം ഷട്ടർ ഡിസംബർ 15നുതന്നെ അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നെൽകർഷക സംരക്ഷണ സമിതി ആലപ്പുഴ കളക്ടറേറ്റിലേയ്ക്ക് നെൽകർഷകരുടെ മാർച്ച് നടത്തി.
നെൽകർഷക സംരക്ഷണ സമിതി രക്ഷാധികാരി കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. വെള്ളക്കിണർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി രക്ഷാധികാരി വി.ജെ.ലാലി ഫ്ലാഗ് ഓഫ് ചെയ്തു.
സംസ്ഥാന പ്രസിഡന്റ് റജീന അഷ്‌റഫ്, സോണിച്ചൻ പുളിങ്കുന്ന്, പി.ആർ.സതീശൻ, ലാലിച്ചൻ പള്ളിവാതുക്കൽ, പി.വേലായുധൻ നായർ, ജോസ് കാവനാട്, റോയി ഊരാംവേലി, ഷാജി മുടന്താഞ്ഞിലി, സുഭാഷ് പറമ്പശ്ശേരി, കാർത്തികേയൻ കൈനകരി, സുനു പി.ജോർജ്, പി.ശിവൻകുട്ടി, മാത്യു തോമസ്, പി.കെ.വാസുദേവൻ, ജോഷി വർഗീസ്, പി.എസ്.വേണു, സി.തോമസുകുട്ടി, പ്രണീഷ് വള്ളക്കാലി, മാത്യു തോമസ് നെല്ലുവേലി, എബി അലക്സാണ്ടർ, അഷ്റഫ് കാഞ്ഞിരം, പി.ഡി. അജയകുമാർ തകഴി, മുഹമ്മദ് സാലി, മോഹൻ ദാസ്, പി.എസ്. തോമസ്, അനീഷ് തകഴി തുടങ്ങിയവർ പ്രസംഗിച്ചു. നെല്ല് സംഭരണം ആരംഭിച്ചില്ല എങ്കിൽ അതിശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ സമിതി തീരുമാനമെടുത്തു.
