സിൽവർ ലൈൻ പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തി

K-Rail-TVM.jpeg
Share

വിനാശകരമായ സിൽവർലൈൻ പദ്ധതി നടപ്പാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസസമരം നടത്തി. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ് അധ്യക്ഷത വഹിച്ചു.  മുൻ എംഎൽ എ ജോസഫ് എം.പുതുശ്ശേരി, മുൻമന്ത്രി ഷിബു ബേബി ജോൺ, സംസ്ഥാന രക്ഷാധികാരി ശൈവപ്രസാദ്, സി.ആർ.നീലകണ്ഠൻ, വി.ജെ.ലാലി, സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ, ചന്ദ്രാംഗദൻ മാടായി, ടി.സി.രാമചന്ദ്രൻ, ശിവദാസ് മഠത്തിൽ, വിനു കുര്യാക്കോസ്, ബാബു കുട്ടൻചിറ, മുരുകേഷ് നടക്കൽ, ഫിലിപ്പ് വർഗ്ഗീസ്, എ.ജയിംസ്, ജയമണി എസ്., പി.വി.ജോസ്,  മിനി കെ.ഫിലിപ്പ്, എ.ഒ.പൗലോ, ഇ.നസീർ, അഡ്വ.ബി.കെ.രാജഗോപാൽ,  എസ്.ബുർഹാൻ, ഷുജാഹുദീൻ, എ.ഷൈജു എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top