സഖാവ് സി.കെ ലൂക്കോസ് അനുസ്മരണം

ckl.jpg

തിരുവനന്തപുരം വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച സഖാവ് സി.കെ ലൂക്കോസ് അനുസ്മരണ സമ്മേളനത്തിൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം സഖാവ് കെ രാധാകൃഷ്ണ അനുസ്മരണ പ്രഭാഷണം നടത്തുന്നു

Share

യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിന്റെ മണ്ണിൽ കെട്ടിപ്പടുക്കാനായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു അന്തരിച്ച എസ്.യു.സി.ഐ നേതാവ് സി കെ ലൂക്കോസിന്റേതെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കെ രാധാകൃഷ്ണ പറഞ്ഞു. വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നൈതിക മൂല്യങ്ങൾ ജീവിതത്തിൽ സ്വാംശീകരിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്ത മാതൃകായോഗ്യമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കമ്മ്യൂണിസ്റ്റാകാനുള്ള സമരത്തിൽ ഏർപ്പെടുന്ന ഏതൊരു പ്രവർത്തകനും സി കെ ലൂക്കോസ് അളവറ്റ പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. പാർക്കിൻസൺ രോഗം ബാധിച്ച് ശയ്യാവലംബിയായിരുന്ന സമയത്തും അദ്ദേഹം പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഒരർത്ഥത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ആഴമാർന്ന സൈദ്ധാന്തിക ധാരണകളുടെ പിൻബലത്തിൽ ജനകീയ-രാഷ്ട്രീയ സമരങ്ങൾ വളർത്തിയെടുക്കുവാൻ അദ്ദേഹം നടത്തിയ അക്ഷീണമായ സമരങ്ങളെക്കുറിച്ച് അനുസ്മരിച്ച സംസ്ഥാനസെക്രട്ടറി ഡോ.വി.വേണുഗോപാൽ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തി.

സി കെ ലൂക്കോസിനെ അനുസ്മരിച്ചുകൊണ്ട് ഡോ.ഡി.ബാബുപോൾ അയച്ച സന്ദേശം യോഗത്തിൽ വായിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ വൈസ്പ്രസിഡന്റ് കെ.ഒ.ഹബീബ്. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, എസ്.യു.സി.ഐ കേന്ദ്ര നേതാക്കളായ കെ.ശ്രീധർ, കെ.ഉമ, തമിഴ്‌നാട് സെക്രട്ടറി രംഗസ്വാമി, പ്രൊഫ: വിശ്വമംഗലം സുന്ദരേശൻ, എസ്.യു.സി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ജയ്‌സൺ ജോസഫ്, ആർ.കുമാർ, സനൽകുമാർ(ആർ.എസ്.പി), സോണിയ ജോർജ്ജ്(സേവ), ബാലകൃഷ്ണ പിള്ള(ആർ.എം.പി), ശ്രീനിവാസദാസ്(എം.സി.പി.ഐ(യു)), എസ്.ബുർഹാൻ, സി.കെ.ലൂക്കോസിന്റെ സഹോദരൻ സി.കെ.നാഥൻ, മകൻ ശേഖർ ലൂക്കോസ് കുര്യാക്കോസ്, മകൾ അമ്മു ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.

 

Share this post

scroll to top