ദേശീയ വിദ്യാഭ്യാസ നയത്തിനും, പിഎം ശ്രീ പദ്ധതിക്കും എതിരെ അഖിലേന്ത്യ സേവ് എജ്യൂക്കേഷൻ കമ്മിറ്റി വിദ്യാഭ്യാസ രക്ഷാ സദസ്സ് നടത്തി. കുണ്ടറ എം.സി.പ്രഭാകരൻ പിള്ള സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ.എം.കബീർ ഉദ്ഘാടനം ചെയ്തു. എൻഇപി പൂർണമായും കേരളത്തിൽ നടപ്പിലാക്കും എന്ന ഉറപ്പാണ് പിഎംശ്രീയിൽ ഒപ്പ് വെച്ചതുവഴി കേരള സർക്കാർ നല്‍കിയിരിക്കുന്നതെന്ന് ഡോ.എം.കബീർ അഭിപ്രായപ്പെട്ടു. ഇതിലൂടെ സംഘപരിവാറിന്റെ നയങ്ങൾ വിദ്യാഭ്യാസത്തിൽ തിരുകി കയറ്റുക എളുപ്പമാകും.
AISEC സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഷാജർ ഖാൻ വിഷയാവതരണം നടത്തി. എ. ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.ഗീവർഗീസ് തരകൻ, എൻ. ടെന്നിസൺ, കെ.ശശാങ്കൻ, രാജു ഡി. പണിക്കർ, കെ.ഒ.മാത്യു പണിക്കർ, മാനവ് ജ്യോതി, ബി.രാമചന്ദ്രൻ, റോയി മുളവന തുടങ്ങിയവർ പ്രസംഗിച്ചു.
