ലഡാക്ക് പ്രക്ഷോഭം അടച്ചമർത്തുന്ന ബിജെപി സർക്കാരിന്റെ സ്വേച്ഛാധിപത്യ നടപടിയിൽ പ്രതിഷേധിക്കുക

Students_from_Leh.jpg
Share

എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ്
സെപ്റ്റംബർ 25ന് പുറപ്പെടുവിച്ച പ്രസ്താവന

ലഡാക്കിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നേരെ പോലീസ് നടത്തിയ വെടിവെപ്പിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. വെടിവെപ്പിൽ നാല് യുവാക്കൾ കൊല്ലപ്പെടുകയും ഏകദേശം നൂറോളം വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പരിക്കേൽക്കുകയും ചെയ്തു. 2019ൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ജമ്മു-കാശ്മീരിനും ലഡാക്കിനും നൽകിയിരുന്ന പ്രത്യേക പദവി ഇല്ലാതാക്കിയതാണ് ഇപ്പോഴത്തെ അശാന്തിക്ക് കാരണം.


ലഡാക്കിലെ ജനങ്ങൾക്ക് മിനിമം നിയമനിർമ്മാണ അവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു. കേന്ദ്രസർക്കാരിന്റെ തുടർച്ചയായ അടിച്ചമർത്തലുകൾ, വൻകിട മുതലാളിമാരുടെ ക്രൂരമായ ചൂഷണം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, വ്യാപകമായ അഴിമതി എന്നിവ ജനങ്ങളിൽ വലിയ പ്രതിഷേധം ഉണ്ടാക്കി. പ്രതിഷേധിക്കുന്ന ആളുകളെ വെടിവെച്ച് കൊല്ലുകയും നിരവധി യുവാക്കളെ പരിക്കേൽപ്പിക്കുകയും ചെയ്തുകൊണ്ട് ഈ പ്രക്ഷോഭത്തെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിന്റെ സ്വേച്ഛാധിപത്യപരമായ നീക്കത്തെ ഞങ്ങൾ അപലപിക്കുന്നു.
പ്രതിഷേധക്കാരുമായി ഉടൻ ചർച്ചകൾ ആരംഭിക്കാൻ ഞങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. കൂടാതെ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും, കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു.

Share this post

scroll to top