എസ്.യു.സി. (കമ്മ്യൂണിസ്റ്റ്നേതാവ്

ജി.എസ്.പത്മകുമാര്‍ അന്തരിച്ചു

 

തിരുവനന്തപുരം, 28/4/2018

എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ

സംസ്ഥാനത്തെ സമുന്നത നേതാക്കളിലൊരാളും

സംസ്ഥാനസെക്രട്ടേറിയറ്റ് അംഗവും കൊല്ലം

ജില്ലാ സെക്രട്ടറിയുമായ ജി.എസ്.പത്മകുമാര്‍ അന്തരിച്ചു.

പെട്ടെന്നുണ്ടായകനത്ത പനിയെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍

പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഹൃദയഘാതം

സംഭവിച്ചതിനെത്തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്

. 56 വയസ്സായിരുന്നു. ബ്രേക്ത്രൂ സയന്‍സ്

സൊസൈറ്റിയുടെസംസ്ഥാന പ്രസിഡന്‍റ്,

ജനകീയ പ്രതിരോധ സമിതിയുടെ സംസ്ഥാന

വൈസ് പ്രസിഡന്‍റ്, ബാനര്‍ സാംസ്ക്കാരിക

സമിതിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍,

ബാനര്‍ മാസികയുടെ എഡിറ്റര്‍

എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

സംസ്ക്കാരം നാളെ (ഞായറാഴ്ച) വൈകുന്നേരം

4 മണിക്ക് തൈക്കാട് ശ്മശാനത്തില്‍ നടക്കും

. രാവിലെ 10 മണിമുതല്‍ ലോ കോളേജ്

ജംഗ്ഷനിലുള്ള സംസ്ഥാന കമ്മിറ്റി

ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

വൈകുന്നേരം 3 മണിക്ക് അന്ത്യയാത്ര ആരംഭിക്കും.

ജി.എസ്.പത്മകുമാറിന്‍റെ ആകസ്മിക

ദേഹവിയോഗം എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്)

പ്രസ്ഥാനത്തിനുംതൊഴിലാളിവര്‍ഗ്ഗ മുന്നേറ്റങ്ങള്‍ക്കും

തീരാനഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് പാര്‍ട്ടി

സംസ്ഥാന സെക്രട്ടറിസി.കെ.ലൂക്കോസ് പറഞ്ഞു.

പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അടിയന്തിരയോഗം

ചേര്‍ന്ന് അനുശോചനംനടത്തി.

എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) അഖിലേന്ത്യാ

ജനറല്‍ സെക്രട്ടറി പ്രൊവാഷ് ഘോഷ്

ഫോണില്‍ വിളിച്ച്ദുഃഖം അറിയിച്ചു

ഇന്നലെ അന്തരിച്ച എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്)

പാർട്ടിയുടെ സംസ്ഥാന നേതാവ് ജി.എസ്.പത്മകുമാറിന്

പാർട്ടി പ്രവർത്തകരും വിവിധ പാർട്ടി നേതാക്കളും

ജനകീയ നേതാക്കളും അന്തിമോപചാരമർപ്പിച്ചു.

എസ്‌യുസിഐ(സി) സംസ്ഥാന കമ്മിറ്റി ഓഫീസിൽ

രാവിലെ 10 മണി മുതൽ 3 മണിവരെയായിരുന്നു പൊതുദർശനം.

അതിന് ശേഷം നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ

വിലാപയാത്രയായി ലോ-കോളേജ് ജംഗ്ഷനിൽ നിന്നാരംഭിച്ച്

4 മണിക്ക് ശാന്തി കവാടത്തിൽ സംസ്‌ക്കരിച്ചു.

എസ്‌യുസിഐ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സെക്രട്ടേറിയറ്റംഗം

ഡോ.വി.വേണുഗോപാൽ റീത്ത് സമർപ്പിച്ചു.

വട്ടിയൂർക്കാവ് എംഎൽഎ കെ.മുരളീധരൻ,

ഡോ.കുഞ്ച പരിചയ(ബ്രക്ത്രൂ സയൻസ് സൊസൈറ്റി

അഖിലേന്ത്യാ വൈസ് പ്രസിഡന്റ്), വോൾട്ടയർ(എസ്‌യുസിഐ(സി), തമിഴ്‌നാട്),

ടി.എൽ. സന്തോഷ്(ആർഎംപിഐ), പരമേശ്വരൻപോറ്റി(എംസിപിഐ(യു), സുഗതൻപോൾ(സിപിഐ(എംഎൽ), ഫ്രാൻസിസ് കളത്തുങ്കൽ(ബ്രേക് ത്രൂ

സയൻസ് സൊസൈറ്റി, കേരള ചാപ്റ്റർ), എം.എഫ്.തോമസ്(ചലച്ചിത്രരനിരൂപകൻ),

എസ്.ബുർഹാൻ(വിളപ്പിൽശാല ജനകീയ സമിതി),

ഹാഷിം ചേന്ദാപിള്ളി(ദേശീയപാത സംരക്ഷണ സമിതി),

കെ.ആർ.ക്ലീറ്റസ്(പബ്ലിക് ലൈബ്രറി വായനവേദി),

മാർച്ച് ഫോർ സയൻസിനുവേണ്ടി ഡോ.കൃഷ്ണവാര്യർ,

പ്രൊഫ.സി.പി.അരവിന്ദാക്ഷൻ, ജയമോഹൻ(മഹാത്മ),

വി.കെ.സദാനന്ദൻ(എഐയുടിയുസി), വെൺപകൽ മോഹൻ,

എൻ.കെ.ബിജു(എഐഡിവൈഒ), മിനി കെ.ഫിലിപ്പ്(എഐഎംഎസ്എസ്),

പികെ.പ്രഭാഷ്(എഐഡിഎസ്ഒ)

വിശ്വനാഥൻ(ജനകീയ പ്രതിരോധ സമിതി)

ടി.പീറ്റർ(സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ),

എം.ഷാജർഖാൻ(സേവ് എജ്യൂക്കേഷൻ കമ്മിറ്റി)

ആർ.അജയൻ (പ്ലാച്ചിമട), സജീത്(വെൽഫയർ പാർട്ടി)

എന്നിവർ അന്തിമോപചാരമർപ്പിച്ചവരിൽപ്പെടുന്നു.

 • സഖാവ് ജി.എസ്.പത്മകുമാറിന് സംസ്ഥാന കമ്മിറ്റിയുടെ അന്ത്യാഭിവാദ്യം, ,
 • സഖാവ് ജി.എസ്.പത്മകുമാറിന്, സഖാവ് വി.വേണുഗോപാൽ അന്ത്യോപചാരമർപ്പിച്ചുകൊണ്ട് സംസാരിക്കുന്നു
 • സഖാവ് ജി.എസ്.പത്മകുമാറിന് കോംസമോൾ വോളണ്ടിയർമാരുടെ അകമ്പടിയോടെ അന്ത്യയാത്ര
 • എറണാകുളം പാർട്ടി സെന്ററിൽ സഖാവ് സി.കെ.ലൂക്കോസ്, സഖാവ് ജി.എസ്.പത്മകുമാറിന് അന്ത്യോപചാരം അർപ്പിക്കുന്നു
 • സഖാവ് ജി എസ് പത്മകുമാർ അനുസ്മരണയോഗത്തിൽ സഖാവ് കെ.രാധാകൃഷ്ണ പ്രസംഗിക്കുന്നു. സഖാക്കൾ ജയ്‌സൺ ജോസഫ്, എ.രംഗസാമി, വി.വേണുഗോപാൽ, കെ.ശ്രീധർ എന്നിവരും ശ്രീ.എം.എഫ്.തോമസും മുൻനിരയിൽ
 • കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെയും വിവിധ ജനകീയ - സമര- സാമൂഹിക സംഘടനകളുടെയും ആഭിമുഖ്യത്തിൽ എറണാകുളം ശിക്ഷക് സദനിൽ നടന്ന ജി എസ് പത്മകുമാർ അനുസ്മരണ സമ്മേളനത്തിൽ പ്രൊഫ. കെ.അരവിന്ദാക്ഷൻ പ്രസംഗിക്കുന്നു. ടി.കെ.സുധീർകുമാർ, ഡോ. ഗോഡ്‌ഫ്രെ ലൂയിസ്, ഡോ.വിൻസന്റ് മാളിയേക്കൽ, പ്രൊഫ. സൂസൻ ജോൺ, പ്രൊഫ. പി.എൻ.തങ്കച്ചൻ, സി.രാമചന്ദ്രൻ, ഡോ.പി.എസ്. ബാബു, ഹാഷിം ചേന്ദാമ്പിളളി, കെ.കെ.ഗോപിനായർ, പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ, ഇ.കെ.മുരളി, എസ്. രാജീവൻ, പി.സി.ജോളി, എൻ.ആർ. മോഹൻകുമാർ, കെ. ബി. സത്യൻ മാസ്റ്റർ, വർഗ്ഗീസുകുട്ടി ചെല്ലാനം തുടങ്ങിയവരും പ്രസംഗിച്ചു.
 • എസ്‌യുസിഐ(സി) സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ടി.കെ.സുധീർ കുമാർ കീഴാറ്റൂരിൽ ബഹുജന മാർച്ചിനെ അഭിസംബോധന ചെയ്യുന്നു. സമര ഐക്യദാർഢ്യ സമിതി ചെയർമാനും എസ്‌യുസിഐ(സി) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ ഡോ.ഡി.സുരേന്ദ്രനാഥ് സമീപം
 • ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്‌സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
 • കെ.എസ്.ഇ.ബി പി.സി.സി ലൈൻ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സീതിലാൽ മാർച്ച് ഉദ്ഘാടനം ചെയ്യുന്നു
 • യുവജന ദ്രോഹ നയങ്ങൾക്കെതിരെ എഐഡിവൈഒ സംഘടിപ്പിച്ച സംസ്ഥാന യുവജന കൺവൻഷൻ സേവ് എജ്യുക്കേഷൻ കമ്മിറ്റി സെക്രട്ടറി എം.ഷാജർ ഖാൻ ഉദ്ഘാടനം ചെയ്യുന്നു
 • തലശ്ശേരിയില്‍ മാര്‍ക്‌സ് അനുസ്മരണയോഗത്തില്‍ സഖാവ് ജയ്‌സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തുന്നു
 • തുറവൂരിൽ മാർക്‌സ് അനുസ്മരണയോഗം എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
 • തൊടുപുഴയിൽ നടന്ന കർഷക പ്രതിരോധ സമിതി രൂപീകരണ സമ്മേളനം പ്രമുഖ കർഷക നേതാവും കർണ്ണാടകയിലെ സ്വതന്ത്ര എം.എൽ.എ യുമായ കെ.എസ്.പുട്ടണ്ണയ്യ ഉദ്ഘാടനം ചെയ്യുന്നു

 

Reports Movements & Programmes

ഭഗത്‌സിംഗ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഭഗത്‌സിംഗ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അനശ്വര രക്തസാക്ഷി ഭഗത് …

കീഴാറ്റൂർ സമരത്തിന് ഐക്യദാർഢ്യം

കീഴാറ്റൂർ സമരത്തിന് ഐക്യദാർഢ്യം

കീഴാറ്റൂരിൽ ബിഒടി പാതക്ക് വേണ്ടി ബലം പ്രയോഗിച്ച് ഭൂമി …

Recent Programmes Photo Slide

 • വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടും നടന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് വയനാട്‌ കർഷക പ്രതിരോധ സമിതി ജില്ലാ സെക്രട്ടറിയും എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറിയുമായ വി.കെ.സദാനന്ദൻ പ്രസംഗിക്കുന്നു
 • കോഴിക്കോട് നടന്ന വനിതാദിനാചരണ യോഗം പ്രൊഫ.സി.വി.കുമാരൻ ഉദ്ഘാടനം ചെയ്യുന്നു
 • വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേയ്ക്ക് മൂലമ്പിള്ളി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മാർച്ച്‌
 • കായംകുളത്ത് വനിതാദിനാചരണ യോഗം എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടറി സഖാവ് ഷൈല കെ.ജോൺ ഉദ്ഘാടനം ചെയ്യുന്നു
 • ചെറുകിട വ്യാപാര രംഗത്ത് 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതിനെതിരെ ഫെബ്രുവരി 2 അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചുകൊണ്ട്മാ വേലിക്കര ബിഎസ്എൻഎൽ ഓഫീസ് മാർച്ച് സഖാവ് എസ്.സീതിലാൽ ഉദ്ഘാടനം ചെയ്യുന്നു
 • ചെങ്ങോട്ടുമലയിൽ നടന്ന പ്രതിഷേധ യോഗം എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി സഖാവ് എ.ശേഖർ പ്രസംഗിക്കുന്നു

 

International News & Events

മാർക്‌സിന്റെ വിഖ്യാത കൃതിയായ മൂലധനം മുന്നോട്ടുവയ്ക്കുന്ന സുപ്രധാന പാഠങ്ങൾ

മാർക്‌സിന്റെ വിഖ്യാത കൃതിയായ മൂലധനം മുന്നോട്ടുവയ്ക്കുന്ന സുപ്രധാന പാഠങ്ങൾ

കൂലിവേലയും മൂലധനവും എന്ന ലഘുലേഖയിൽ മാർക്‌സ് മൂലധനം എന്ന മഹത്തായ കൃതിയുടെ …

അയവില്ലാത്ത ധാർഷ്ട്യത്തിന് പേര് കേട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2017 ഡിസംബർ 6 …

റോഹിംഗ്യ

റോഹിംഗ്യ

മ്യാൻമറിന്റെ (1989വരെ ബർമ്മ)പടിഞ്ഞാറൻ ഭാഗത്തുള്ള റാഖൈൻ മേഖലയിൽ (1982 വരെ അരാക്കൻ) …

National News & Events

സിറിയയുടെമേൽ യു.എസ് സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും പ്രത്യക്ഷ സൈനികാക്രമണം

സിറിയയുടെമേൽ യു.എസ് സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും പ്രത്യക്ഷ സൈനികാക്രമണം

രണ്ട് മാസം മുമ്പ്, സിറിയയിലെ കിഴക്കൻ ഗൂഡയിൽ കുട്ടികളുടെയും സ്ത്രീകളുടെയും …

നഷ്ടം നികത്താൻ മുഴുവൻ സഖാക്കളും കൂട്ടായി യത്‌നിക്കണം: കേന്ദ്രക്കമ്മിറ്റിയംഗം സഖാവ് കെ.രാധാകൃഷ്ണയുടെ അനുശോചന പ്രസംഗം

സഖാവ് പത്മകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കുവാനാണ് നാമിവിടെ …

സിപിഐ(എംഎൽ) ലിബറേഷന്റെ 10-ാം പാർട്ടി കോൺഗ്രസ്സിൽ എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റിയംഗം സഖാവ് സത്യവാൻ പങ്കെടുത്തു

2018 മാർച്ച് 24ന് പഞ്ചാബിലെ മൻസയിൽ നടന്ന സിപിഐ(എംഎൽ) ലിബറേഷന്റെ 10-ാം പാർട്ടി …

Peoples Movements