കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ പെറ്റി കോൺട്രാക്ടർമാരും കോൺട്രാക്ട് ലൈൻ വർക്കർമാരുമായ തൊഴിലാളികൾ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് സഖാവ് കെ.പി.കോസലരാമദാസിന്റെ നേതൃത്വത്തിൽ നിശ്ചയദാർഢ്യത്തോടെ മൂന്ന് പതിറ്റാണ്ടുകാലം നിരന്തരം നടത്തിയ പോരാട്ടത്തെത്തുടർന്ന് ഇപ്പോൾ 1486 കരാർ തൊഴിലാളികൾ കെഎസ്ഇബി ലിമിറ്റഡിൽ സ്ഥിരനിയമനം നേടിയിരിക്കുന്നു. ഈ സ്ഥിരപ്പെടുത്തൽ നിയമനം ചരിത്രപ്രാധാന്യമുള്ള ഒരു വിജയമാണ്. കേരളത്തിലെ തൊഴിലാളി വർഗ്ഗ സമരചരിത്രത്തിൽ ഇത്രയും കാലം നീണ്ടുനിൽക്കുകയും, ശക്തമായ പ്രക്ഷോഭണങ്ങളുടെ പരമ്പര സൃഷ്ടിക്കുകയും, അനന്തമായ കോടതിനടപടികളാൽ വലിച്ചിഴക്കപ്പെടുകയും, എല്ലാറ്റിനുമുപരി കടുത്ത സങ്കുചിത കക്ഷിരാഷ്ട്രീയ-യൂണിയൻ […]
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനവും മഹാരത്ന കമ്പനികളിലൊന്നുമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബിപിസിഎൽ) വിദേശ-സ്വദേശ മുതലാളിമാർക്ക് വിൽക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് നരേന്ദ്രമോദിയുടെ കേന്ദ്ര ബിജെപി സർക്കാർ. പെട്രോളിയം വിപണന ശൃംഖലയുടെ 25% സ്വന്തമായുള്ള ഭാരത് പെട്രോളിയം കോർപ്പറേഷന്, കൊച്ചി റിഫൈനറി അടക്കം രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ 38.8 ദശലക്ഷം ക്രൂഡോയിൽ ശുദ്ധീകരണ ശേഷിയുള്ള 4 റിഫൈനറികളുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിൽ നിർണ്ണായക സ്ഥാനമുള്ള ഈ സ്ഥാപനം 2018-19 ൽ 3.4 ലക്ഷം കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് വിറ്റഴിച്ചത്. […]
മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ബിജെപി സർക്കാർ രാജ്യത്തെ തൊഴിലാളികൾ ജീവൻ കൊടുത്ത് പൊരുതി നേടിയ തൊഴിൽ നിയമങ്ങൾ ഏതാണ്ട് മുഴുവൻ തന്നെ ഇല്ലായ്മ ചെയ്തു കൊണ്ട് ഏതാനും ലേബർ കോഡുകൾ കൊണ്ടു വരുന്നതിനെതിരെ എഐയുറ്റിയുസി സെപ്റ്റംബർ 5ന് അഖിലേന്ത്യാ പ്രതിഷേധ ദിനം ആചരിച്ചു. കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്തുതന്നെ നീതി ആയോഗിലൂടെ തൊഴിൽ അവകാശങ്ങൾ അട്ടിമറിക്കുന്നതിനുള്ള നീക്കം തുടങ്ങിയിരുന്നു. രണ്ടാം മോദി സർക്കാർ അധികാരത്തിലേറി ഉടൻ തന്നെ വിദേശ-സ്വദേശ കോർപ്പറേറ്റുകൂടെ താല്പര്യങ്ങൾക്കനുസരിച്ച്, രാജ്യത്തെ അംഗീകൃത ട്രേഡ് യൂണിയനുകളെ […]
തൊഴിലുടമകൾ നിയമവിരുദ്ധമായി അടച്ചുപൂട്ടിയ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് തുറന്ന് പ്രവർത്തിപ്പിക്കുക, കശുവണ്ടി രംഗത്ത് വ്യാപകമായിരിക്കുന്ന തൊഴിൽ നിയമലംഘനങ്ങൾ തടയുക, ഫാക്ടറികൾ ഇതരസംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കശുവണ്ടി തൊഴിലാളി സെന്റർ (എഐയുറ്റിയുസി) നേതൃത്വത്തിൽ കൊല്ലത്ത് കശുവണ്ടി തൊഴിലാളികളുടെ കളക്ട്രേറ്റ് മാർച്ച് നടന്നു. കശുവണ്ടി തൊഴിലാളി സെന്റർ സംസ്ഥാന പ്രസിഡന്റും എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറിയുമായ സഖാവ് വി.കെ.സദാനന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എല്ലാ തൊഴിൽ നിയമങ്ങളും കാറ്റിൽ പറത്തി തൊഴിലുടമകൾ ഏകപക്ഷീയമായി നടത്തുന്ന […]
2002ൽ സുപ്രീം കോടതി വിധിയെ തുടർന്ന് കശുവണ്ടി വികസന കോർപറേഷൻ പഴയ ഉടമകൾക്ക് വിട്ടുകൊടുത്ത മുഖത്തല, എഴുകോൺ, നെടുവത്തൂർ, കല്ലമ്പലം ഫാക്ടറികളിലെ തൊഴിലാളികൾ തങ്ങൾക്കർഹതപ്പെട്ട ഗ്രാറ്റുവിറ്റി ആവശ്യപ്പെട്ട് കാഷ്യു കോർപ്പറേഷൻ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കശുവണ്ടി തൊഴിലാളി സെന്റർ ജനറൽ സെക്രട്ടറി സഖാവ് എസ്.രാധാകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. അർഹതപ്പെട്ട അവകാശം ലഭിക്കാതെ 700 ൽപരം തൊഴിലാളികൾ മരണമടഞ്ഞ ദയനീയാവസ്ഥയാണ് നിലവിലുളളതെന്നും 2019 മാർച്ച് മാസം ത്രിദിന സത്യാഗ്രഹത്തെ തുടർന്ന് മാനേജ്മെന്റ് നൽകിയ ഉറപ്പ് […]
ചെമ്മീൻ പീലിംഗ് തൊഴിലാളികൾക്ക് 2018ൽ സർക്കാർ പുതുക്കിനിശ്ചയിച്ച മിനിമംകൂലി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ സംസ്കരണ മേഖലയിലെ ചെമ്മീൻ പീലിംഗ് തൊഴിലാളികൾ ആലപ്പുഴ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. എഐയുറ്റിയുസിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരള മത്സ്യ സംസ്കരണ തൊഴിലാളി യൂണിയന്റെ(കെഎംഎസ്ടിയു) നേതൃത്വത്തിൽ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ ചെമ്മീൻ പീലിംഗ് ഷെഡ്ഡുകളിൽ പണിയെടുക്കുന്ന സ്ത്രീകളാണ് മാർച്ചിൽ പങ്കെടുത്തത്. നൂറുകണക്കിന് സ്ത്രീകൾ പ്രകടനമായി കളക്ട്രേറ്റിന് മുന്നിൽ എത്തി. എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറിയും കേരള മത്സ്യ സംസ്കരണ തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ […]
കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിൽനിയമ കശാപ്പിനെതിരെ 2019 അഗസ്റ്റ് 2ന് തൊഴിലാളികൾ രാജ്യവ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 44 സുപ്രധാന തൊഴിൽനിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഇണങ്ങുംവിധം നാല് ലേബർ കോഡുകളാക്കി അട്ടിമറിച്ച മോദി സർക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധ സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ ഒട്ടും വകവെക്കാതെയാണ് ആദ്യം ബജറ്റ് പ്രസംഗത്തിൽ പറയുകയും പിന്നീട്, ജൂലായ് 23ന് പാർലമെന്റിൽ രണ്ട് ലേബർ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തത്. വേജ് […]
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വൈദ്യൂതി നിയമഭേദഗതി ഊർജ്ജമേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യംവെച്ചാണെന്ന് ആൾ ഇന്ത്യാ പവ്വർമെൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സമർസിൻഹ അഭിപ്രായപ്പെട്ടു. കോർപ്പറേറ്റുകൾക്ക് വൈദ്യൂതിരംഗം തീറെഴുതുന്നതിനെ ചെറുത്തുപരാജയപ്പെടുത്തുവാൻ ശക്തമായ പ്രക്ഷോഭം വളർത്തിയെടുക്കാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആൾ ഇന്ത്യാ പവ്വർമെൻസ് ഫെഡറേഷൻ മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡി.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ സദാനന്ദൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. പങ്കാളിത്ത […]
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായ കെ.പി കോസലരാമദാസിന്റെ ആറാം ചരമവാർഷികം ആചരിച്ചുകൊണ്ട് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനം കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. സുദീർഘങ്ങളായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്ന വർത്തമാനകാല സാഹചര്യത്തിൽ കോസലരാമദാസിന്റെ വിയോഗം തൊഴിലാളിവർഗ്ഗത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോസലരാമദാസ് ഉയർത്തിപ്പിടിച്ച തൊഴിലാളിവർഗ്ഗസംസ്കാരത്തിന്റെ മഹനീയ മാതൃക പിന്തുടരുവാൻ ട്രേഡ് യൂണിയൻ പ്രവർത്തകർ മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോസലരാമദാസ് സ്ഥാപിച്ച […]
മിനിമം കൂലിപോലും ലഭിക്കാതെ പണിയെടുത്തിരുന്ന നാലായിരത്തോളം വരുന്ന എം.പാനൽ ജീവനക്കാർ ഒറ്റയടിക്ക് പെരുവഴിയിലാകുന്ന സാഹചര്യം സൃഷ്ടിച്ചത് സർക്കാർ പിന്തുടരുന്ന അടിമുടി തൊഴിലാളിവിരുദ്ധമായ സമീപനംകൊണ്ടു മാത്രമാണെന്ന് എസ്യുസിഐ(കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സഖാവ് വി.വേണുഗോപാൽ ഒരു പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 24 വർഷമായി മറ്റൊരു വിധ അവകാശങ്ങളും ലഭിക്കാതെ തുഛമായ തുകയ്ക്കാണ് എം പാനൽ ജീവനക്കാർ പണിയെടുത്തിരുന്നത്. മൃഗീയമായ തൊഴിൽ ചൂഷണത്തിന് ഇടയാക്കിയ എം പാനൽ സമ്പ്രദായം ആർ ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന വേളയിൽ കൊണ്ടുവന്നപ്പോൾ അതിനെതിരെ നിലകൊണ്ട ഇടതു കക്ഷികൾ, […]