റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്‍ഡിവി, എല്‍ഡിസി, എല്‍ജിഎസ് റാങ്ക് ഹോൾഡേസ് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിവരുന്ന സമരത്തിന് എഐഡിവൈഒ സംസ്ഥാന കമ്മിറ്റി അഭിവാദ്യം അര്‍പ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ സഖാക്കള്‍ പി.പി.പ്രശാന്ത് കുമാർ, എം. പ്രദീപൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍ ടി.ഷിജിൻ, വി.സുജിത്, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സഖാവ് എ.ഷൈജു എന്നിവർ പ്രസംഗിച്ചു. അഭിവാദ്യപ്രകടനത്തിന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കൾ എസ്.ശ്രീകുമാർ, ശ്രീകാന്ത് വേണുഗോപാൽ, പി.കെ. ഭഗത്, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സഖാവ് അജിത് […]
തലസ്ഥാന നഗരിയിൽ കഴിഞ്ഞ ഒന്നരമാസമായി നടന്നു വരുന്ന ഉദ്യോഗാർത്ഥികളുടെ പ്രക്ഷോഭം തൊഴിലില്ലായ്മ എന്ന ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തെ കേരളം അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. എല്ലാ കുടുംബങ്ങളിലും അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർ ഉണ്ടെന്നതാണ് ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഇത്രമേൽ സാമൂഹിക പിന്തുണ ഉണ്ടായി വരുവാൻ കാരണം.എന്നാൽ, എൽഡിഎഫ് സർക്കാരാവട്ടെ, റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പ്രതിപക്ഷം ഇളക്കി വിട്ടതാണെന്ന് പറഞ്ഞുകൊണ്ട് പ്രശ്‌നത്തെ കക്ഷിരാഷ്ട്രീയത്തിന്റെ കള്ളികളിലേക്ക് ഒതുക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും […]
തൃപ്പൂണിത്തുറയിൽ ജാഗ്രതാ സദസ്സ് ദിനംപ്രതി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെയും ക്രൂരതകളെയും ചെറുക്കുവാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുവാനായി സ്ത്രീ സുരക്ഷാ സമിതിയും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും സംയുക്തമായി തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഡിസംബർ 16 നിർഭയ ദിനത്തിന്റെ ഏഴാം വാർഷികത്തിൽ സംഘടിപ്പിച്ച സദസ്സ് സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷാസമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മഹിളാ സാംസ്‌കാരിക […]
ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിൽ എബിവിപി അക്രമികൾ നടത്തിയ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് എഐഡിഎസ്ഒ ജനുവരി 6ന് അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു. ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഉജ്ജ്വല മാതൃകയായ ജെഎൻയുവിന് നേരെ സംഘപരിവാർ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്. ഇരുമ്പ് ദണ്ഡുകളും മുളവടികളുമായി എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് അതിക്രൂരമായ ആക്രമണമാണ് ജെഎൻയുവിൽ ജനുവരി 5ന് എബിവിപി നടത്തിയത്. സെന്റർ ഫോർ സോഷ്യൽ സയൻസിലെ പ്രമുഖ അധ്യാപികയായ പ്രൊഫ.സുചിത്ര സെന്നും ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷുമുൾപ്പടെയുളളവർ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. മുഖംമൂടിയണിഞ്ഞ […]
അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുക, തൊഴിലില്ലായ്മാ വേതനം പ്രതിമാസം 120-ൽ നിന്നും 3000 ആയി വർദ്ധിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കരുത് തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി ആൾ ഇൻന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗ്ഗനൈസേഷൻ (എഐഡിവൈഒ) ജില്ലാതല സമരപരിപാടികൾ സംഘടിപ്പിച്ചു. കോട്ടയത്ത് നടന്ന കളക്ട്രേറ്റ് മാർച്ച് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. രണ്ട് കോടി പുതിയ തൊഴിലുകൾ എല്ലാ വർഷവും സൃഷ്ടിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ നിലവിലുള്ള തൊഴിലുപോലും […]
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിൽ വാഗ്ദാന ലംഘനങ്ങൾക്കും സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നതിനുമെതിരെ എഐഡിവൈഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്‌ട്രേറ്റ് മാർച്ച് നടത്തി. എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് എസ്.സീതിലാൽ ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ സംസ്ഥാന സെക്രട്ടറി ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തി. ടി.ആർ.രാജിമോൾ, ജില്ലാ പ്രസിഡന്റ് കെ.ബിമൽജി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മൈനാ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികൾക്കുനേരെ നടത്തിയ ഏറ്റവും പൈശാചികമായ ആക്രമണമായിരുന്നു ജാലിയൻവാലാബാഗ്. റൗലറ്റ് ആക്റ്റിനെതിരെ ഉയർന്നുവന്ന ജനകീയ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യം. ആയിരത്തിലധികം സ്വാതന്ത്ര്യ സമര സേനാനികളെ വെടിവെച്ചുകൊന്നെങ്കിലും ഇന്ത്യയിലെ വിപ്ലവകാരികളുടെ പോരാട്ടവീര്യത്തെ ജാലിയൻവാലാബാഗ് സംഭവം ജ്വലിപ്പിക്കുകയാണുണ്ടായത്. ഭഗത് സിംഗിനെയും ഉദ്ദം സിംഗിനെയും പോലുള്ള അനേകം വിപ്ലവകാരികൾ, മാതൃരാജ്യത്തിനുവേണ്ടി സർവ്വതും ത്യജിച്ച് സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നുവരുന്നതിന് ജാലിയൻവാലാബാഗ് പ്രചോദനമായി. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ചരിത്രപ്രാധാന്യം വിശദീകരിച്ചു കൊണ്ട് ആൾ ഇൻഡ്യാ ഡെമോക്രാറ്റിക് യൂത്ത് […]
മദ്യം കുത്തിയൊഴുക്കുന്ന സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം പടുത്തുയർത്തുക. ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യവിരുദ്ധ മദ്യനയം പിൻവലിക്കുക, മദ്യം, മയക്കുമരുന്ന്, ലഹരിപദാർത്ഥങ്ങൾ എന്നിവയിൽനിന്നും നാടിനെ രക്ഷിക്കുക സ്‌കൂൾ-കോളേജ് പരിസരങ്ങൾ ലഹരിവിമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതി, അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന, എഐഡിഎസ്ഒ, എഐഡിവൈഒ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. മുളന്തുരുത്തിയിൽ പ്രവർത്തക സമ്മേളനം മുളന്തുരുത്തി സ്റ്റീഫൻസ് കോംപ്ലക്സിലുള്ള […]
45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നുപോയത് എന്ന നാഷണൽ സാമ്പിൾ സർവ്വേ ഓർഗ്ഗനൈസേഷന്റെ റിപ്പോർട്ട് അവസാനം കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ, എൻഎസ്എസ്ഒ റിപ്പോർട്ട് അംഗീകരിച്ചിട്ടും കേന്ദ്ര സർക്കാർ അത് പുറത്ത് വിടാതെ തടഞ്ഞുവെച്ചതും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി.സി.മോഹനൻ, അംഗം ജെ.വി.മീനാക്ഷി എന്നിവർ രാജിവെയ്ക്കുകയും ചെയ്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.പ്രതിവർഷം രണ്ടു കോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കും എന്ന 2014 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം മോദി സർക്കാർ പാലിച്ചില്ല എന്നു […]
നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ പനി ബാധിച്ചു മരിക്കുന്ന ബീഹാറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവർത്തിക്കുന്ന ക്രൂരമായ നിഷ്‌ക്രീയതത്തിനെതിരെ മനുഷ്യമനസാക്ഷി ഉണരണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും, മസ്തിഷ്ക ജ്വരം ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാനുള്ള സത്വരനടപടികൾ കൈക്കൊള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ്. യു. സി. ഐ കമ്മ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനാനന്തരം ജില്ലാ കോടതി പാലത്തിനു സമീപം നടന്ന പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം ടി.മുരളി ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗം […]